പ്രണയിനീ പറയുമോ

പ്രണയിനീ പറയുമോ.. കാതിൽ കിന്നാരം
ഒഴുകുമീ പുഴകളും കിന്നാരം ചൊല്ലി
കുയിൽപാടും പാട്ടിലോ നിൻരാഗം കേട്ടു ഞാൻ
മഴവില്ലിൻ നിറമേകാൻ 
ഒരു മഴക്കുളിരായ് ഒഴുകീ ഞാൻ
പ്രണയിനീ പറയുമോ... കാതിൽ കിന്നാരം
ഒഴുകുമീ പുഴകളും.. കിന്നാരം ചൊല്ലി

തൂവൽച്ചിറകിലോ അനുരാഗച്ചൂടിനായ്...
എന്നുള്ളിൽ കുളിരുമായ് അണയൂ നീ രാവിലും (2)
തോരാത്തൊരു മഴയിലും.. ഒരു കുടക്കീഴിൽ നാമെന്നും
മനതാരിൽ ആശകൾ.. താജ്മഹൽ തീർക്കുമ്പോൾ
പ്രണയിനീ പറയുമോ കാതിൽ കിന്നാരം
ഒഴുകുമീ പുഴകളും.. കിന്നാരം ചൊല്ലി

ഒരുനാളിൽ മാഞ്ഞുപോയ് മഴമേഘക്കാറുപോൽ
അലഞൊറിയും ഓളമോ തീരങ്ങൾ തേടുന്നൂ (2)
മോഹിക്കും വിണ്ണഴകേ എവിടേ നീ.. എന്നു വരും
കാറ്റത്തൊരു കൂട്ടിൽ നീ രാക്കിളിയായ് പാടുന്നോ

പ്രണയിനീ പറയുമോ.. കാതിൽ കിന്നാരം
ഒഴുകുമീ പുഴകളും കിന്നാരം ചൊല്ലി
കുയിൽപാടും പാട്ടിലോ നിൻരാഗം കേട്ടു ഞാൻ
മഴവില്ലിൻ നിറമേകാൻ 
ഒരു മഴക്കുളിരായ് ഒഴുകീ ഞാൻ
പ്രണയിനീ പറയുമോ... കാതിൽ കിന്നാരം
ഒഴുകുമീ പുഴകളും.. കിന്നാരം ചൊല്ലീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pranayini parayumo

Additional Info

Year: 
2015

അനുബന്ധവർത്തമാനം