ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ധീം തനനന ധീരനനനാ ധീം തനനന

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢം എന്നുടെ ആരാമത്തില്‍ (2)
സ്വപ്നങ്ങള്‍ കണ്ടൂ
സ്വപ്നങ്ങള്‍ കണ്ടൂ നിനക്കുറങ്ങീടുവാന്‍
പുഷ്പത്തിന്‍ തല്പമങ്ങു ഞാന്‍ വിരിക്കാം...
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍

മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു വന്നുചേരും
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru pushppam mathramen

Additional Info

Year: 
2015

അനുബന്ധവർത്തമാനം