ശ്രീജ ദാസ്
Sreeja Das
കൊച്ചി സ്വദേശിയായ ശ്രീജ ദാസ്. ഇപ്പോൾ ബംഗലുരുവിൽ താമസം. ഹ്രസ്വചിത്രങ്ങളിലെ വലിയ ഹിറ്റായിരുന്ന 'രമണിയേച്ചിയുടെ നാമത്തിലിന്റെ 'അണിയറ പ്രവര്‍ത്തകരുടെ തന്നെ ഹ്രസ്വ ചിത്രമായ 'ഇന്ത്യന്‍ വുമണിൽ തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റായ ശ്രീജ അഭിനയിച്ചിരുന്നു. കൂടാതെ കേരള ടൂറിസത്തിന്റെ പരസ്യ ചിത്രമായ A Reading Room With A View യിലും ഭാഗമാകാൻ ശ്രീജയ്ക്ക് കഴിഞ്ഞു. ആക്ഷൻ ഹീറോ ബിജു, ടേക്ക് ഓഫ്, തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. 'ഭഗത് സിംഗ്', 'അനന്തരം അവൾ' തുടങ്ങി നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്