നവനീത് രഘു
Navaneeth Raghu
1990 സെപ്റ്റംബർ 30 ന് യു. രഘുവിന്റെയും പി. ലതയുടെയും മകനായി പാലക്കാട് കണ്ണാടിയിൽ ജനിച്ചു. പാലക്കാട് ലയൺസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന് കണ്ണാടി ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഹൈ സ്കൂൾ- ഹയർ സെക്കന്ററി വിദ്യാഭ്യാസവും നെന്മാറ എൻ എസ് എസ് കോളേജിൽ നിന്ന് ബിരുദവും, കൊച്ചി രാജഗിരി ബിസിനസ് സ്കൂളിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. സന്തോഷ് ലക്ഷ്മൺ സംവിധാനം ചെയ്ത് ദീപക് പറമ്പോൾ, മുരളി ഗോപി തുടങ്ങിയവർ അഭിനയിച്ച് 2021 ൽ ഒടിടി റിലീസായി പുറത്തിറങ്ങിയ "ദി ലാസ്റ്റ് ടു ഡേയ്‌സ്" എന്ന സിനിമക്ക് വേണ്ടി സംവിധായകനുമായി ചേർന്ന് തിരക്കഥ ഒരുക്കി.
നവനീതിന്റെ ഫേസ്ബുക്ക് വിലാസം