സുനിൽ നാട്ടക്കൽ
1984 ഡിസംബർ 31 -ന് ഗോപാലകൃഷ്ണന്റെയും സുലോചനയുടെയും മകനായി കാസർക്കോട് ജില്ലയിലെ നാട്ടക്കലിൽ ജനിച്ചു. ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ നേടിയതിനു ശേഷമാണ് സുനിൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2007 -ൽ മോസ് & ക്യാറ്റ് എന്ന സിനിമയിൽ മേക്കപ്പ് അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം ഷിബു ജോർജ്ജ്, പി എൻ മണി എന്നിവരായിരുന്നു മെയ്ക്കപ്പ് രംഗത്തെ സുനിലിന്റെ ഗുരുക്കന്മാർ.
ജനാർദ്ദനൻ, അനൂപ് മേനോൻ, ചാന്ദ്നി ശ്രീധർ, മനോജ് കെ ജയൻ, ശാലിൻ സോയ, ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് , വിനു മോഹൻ എന്നിവരുടെയെല്ലാം പേൾസണൽ മെയ്ക്കപ്പ്മാനായിരുന്നിട്ടുണ്ട്. മേക്കപ്പ് അസിസ്റ്റന്റായി ഏകദേശം 55 സിനിമകൾ ചെയ്തിട്ടുണ്ട് . കോലുമിട്ടായി എന്ന ചിത്രത്തിലൂടെ ആണ് സ്വതന്ത്ര മെയ്ക്കപ്പ്മാനായി തുടക്കമിടുന്നത്.
ഭാര്യ സിന്ധുവിനോടും മകൾ ആരാധ്യയോടുമൊപ്പം കൊച്ചിയിലാണ് സുനിൽ താമസിയ്ക്കുന്നത്.