ജുവൽ മേരി

Jewel Mary
Date of Birth: 
Wednesday, 11 July, 1990
ജുവൽ

1990 ജൂലൈ 11 ന്  സെബിൻ ആന്റണിയുടെയും റോസ് മേരിയുടെയും മകളായി എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തറയിൽ ജനിച്ചു. സ്ക്കൂൾ പഠന കാലത്തു തന്നെ സ്ക്കൂൾ നാടകങ്ങളിലും പ്രസംഗ മത്സരങ്ങളിലും ജൂവൽ മേരി പങ്കെടുത്തിരുന്നു. കോളേജ് പഠന സമയത്ത്  കോർപ്പറേറ്റുകളുടെ പ്രോഗ്രാമുകളൂൾപ്പെടെ നിരവധി സ്റ്റേജ് ഷോകളിൽ അവതാരകയായി പങ്കെടുത്തിരുന്നു.

2014 -ൽ മഴവിൽ മനോരമയിലെ D 4 Dance എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരികയായതോടെയാണ് ജൂവൽ മേരി ശ്രദ്ധിയ്ക്കപ്പെടുന്നത്. റിയാലിറ്റി ഷോയിൽനിന്നു കിട്ടിയ പ്രശസ്തി ജൂവലിന് സിനിമയിലേയ്ക്കുള്ള അവസരം തുറന്നുകൊടുത്തു.  2015 -ൽ മമ്മൂട്ടി നായകനായ പത്തേമാരി -യിൽ നായികയായിക്കൊണ്ടാണ് ജൂവൽ മേരി സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഉട്ടോപ്യയിലെ രാജാവ്, ഞാൻ മേരിക്കുട്ടി എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിലഭിനയിച്ചു. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ ഉൾപ്പെടെ പല ടെലിവിഷൻ ഷോകളൂടെയും അവതാരകയായി ജൂവൽ മേരി പ്രവർത്തിച്ചുവരുന്നു.

2015 ഏപ്രിലിൽ ആയിരുന്നു ജൂവൽ മേരിയുടെ വിവാഹം. ടെലിവിഷൻ പ്രോഗ്രാമുകളുടെ സംവിധായകനും നിർമ്മാതാവുമായ ജെൻസൺ സക്കറിയയാണ് ഭർത്താവ്.