പ്രദീപ് ജോസഫ്

Pradeep Joseph

1976 ൽ ചങ്ങനാശേരിയിൽ ജനനം. തിരുവനന്തപുരം ലയോള സ്കൂൾ, ഗവ. ആർട്ട്സ് കോളേജ്, തിരുവനന്തപുരം, ഡിപാർട്ടുമെൻ്റ് ഓഫ് ഫ്യൂച്ചർ സ്റ്റഡീസ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കി. കേരള യൂണിവേർസിറ്റിയിൽ നിന്നും മാസ്റ്റർ ഓഫ് ടൂറിസം അഡ്മിനിസ്റ്ററേഷൻ റാങ്കോടെ പാസായി.

2019ൽ മഴച്ചില്ലുകൾ എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വച്ചു. തുടർന്ന് ഒബിറ, സെക്കൻ്റ് ഷോ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് ശാന്തലാമ്മ എന്ന ഡോക്കുഫിക്ഷനിലും നേതാജി ക്ലബ്ബ് എന്ന വെബ് സീരീസിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 

നിഴൽ എന്ന സിനിമയിൽ ഒരു വക്കീൽ വേഷത്തിലൂടെ സിനിമയിൽ അരങ്ങേറ്റം. 

തിരുവനന്തപുരം ടെക്നോപാർക്കിൽ ഐ ടി രംഗത്ത് ജോലി ചെയ്യുന്നു.