മഹേഷ് ഗോപാൽ

Mahesh Gopal
എഴുതിയ ഗാനങ്ങൾ: 1
കഥ: 2
സംഭാഷണം: 1
തിരക്കഥ: 1

കെ ഗോപാലകൃഷ്ണന്റെയും ലീലയുടെയും മകനായി കൊല്ലത്ത് ജനിച്ചു.. ഇപ്പോൾ ആറ്റിങ്ങലിൽ താമസം. കൊല്ലം ജവഹർ ബാലഭവൻ, കൊല്ലം സെന്റ് ജോസഫ് സ്കൂൾ, സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കൊല്ലം എസ് എൻ കോളേജിൽ നിന്നും പ്രീഡിഗ്രിയും, കൊല്ലം യു ഐ ടി ഇന്സ്റ്റിറ്റ്യൂറ്റിൽനിന്നും ബിരുദവും നേടിയ മഹേഷ്. ഇപ്പോൾ ബാങ്കിൽ ജോലിചെയ്യുന്നു.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രത്തിനു കഥ എഴുതിക്കൊണ്ടാണ് മഹേഷ് ഗോപാൽ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്.. 2017 ൽ റിലീസ് ആയ ബിലഹരി സംവിധാനം ചെയ്ത പോരാട്ടം എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായും പ്രവർത്തിച്ചിട്ടുണ്ട്. എല്ലാം സെറ്റാണ് എന്ന ചിത്രത്തിൽ മഹേഷ് ഒരു ഗാനവും പാൻ ഇന്ത്യൻ സിനിമ എന്ന ചിത്രത്തിൽ മൂന്ന് ഗാനങ്ങളൂം മഹേഷ് എഴുതിയിട്ടുണ്ട്.

മഹേഷ് ഗോപാലിന്റെ ഭാര്യ സോണിയ. മകൾ  മേഘലീല

Mahesh Gopal