ഒന്നും ഒന്നും രണ്ട്

ഒന്നും ഒന്നും രണ്ട്...ചൊല്ലിത്തന്നിട്ടുണ്ട്.....വേദാന്തം...
ചുമ്മാതാണാ സൂത്രം...പ്രേമദാസൻ മാത്രം......ദൃഷ്‌ടാന്തം...
സൃഷ്‌ടി നടത്തിയ ദൈവത്തിൻ ദൃഷ്ടി പിഴച്ച ഫലം 
അതിനിരയായവരേ നിങ്ങൾ അതിശയ സമ്പാദ്യം 
തമ്മിൽത്തല്ലും ലോകത്തിൻ ലോജിക്കിൻ കാലം 
ചിമ്മിപ്പോകും നൂറ്റാണ്ടിൽ മാജിക്കിൻ ജാലം
കൈ നാലുമേ ഒന്നിലേന്തുന്നൊരീ 
കൈ തന്നിലീ എന്നെയേകുന്നൂ ഞാൻ

നന്ദി നന്ദി കോടി നന്ദി.....
ഉടലുകളൊന്നാണെന്നാലും ഉലകിലിരട്ടകളാ...
ഉയിരുകളൊന്നാണെന്നാലും ഉശിരിനമിട്ടുകളായ്‌.....

ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർസെന്നാരോ പാടീ..നന്നായീ....  
സ്റ്റാർസ്സിൽ ട്വിൻസ്സും വിങ്‌സ്സും 
ഫെയ്‌സിൽ നിന്നീ ഗ്രാസ്സിൽ ഒന്നായീ...
അവരുടെ മുന്നിൽ ഞാനാരാ ഉരുവിട് കോനാരേ 
കടുകിടെ മാറ്റം കണ്ടാലും പകിടകൾ പന്ത്രണ്ടാ....
കിട്ടിപ്പോയാൽ ഭൂഗോളം...വിട്ടാൽ പാതാളം...
ലിറ്റിൽ ലിറ്റിൽ ലവ് ലെറ്റേഴ്സ് ലക്കിങ് ലീവ് ലെറ്റേഴ്സ് 
വൺ ഇന്റു വൺ ഈക്വൽസ്‌ വൺ എന്നതിൽ 
കൺ കണ്ട സംവത്സ സംഭവങ്ങളേ........ 
 
നന്ദി നന്ദി കോടി നന്ദി...
പട പേടിച്ചു പറന്നാലും പന്തമെടുത്തു പട...
കുരുതി കൊടുക്കാൻ ചെന്നാലും ഉയിരിന് പൊന്നുവില...

പണ്ടം വേണേൽ പണ്ടം ബന്ധം വേണേൽ ബന്ധം കൂടിയ്‌ക്കോ.... 
ആ...കണ്ടും കേട്ടും നിന്നാൽ കുണ്ടാമണ്ടിപ്പട്ടം തേടിയ്‌ക്കോ...
ഊര് വെടിപ്പന്നായിട്ടും പേര് സയാമീസാ 
കേരള മണ്ണിൽ മുളച്ചിട്ടും പേര് സയാമിൽപ്പോയ് 
ഒന്നായ് ഒന്നായ് നിന്നാൽ നന്നാവാം...പിന്നീടൊന്നാവാം 
താന്തോന്നിത്തം കാണിച്ചാൽ ചന്നം പിന്നം ....കൂയ്...
എന്നിഷ്ടചങ്ങാതിമാരല്ലയോ...
വിമ്മിഷ്ടമേകാതിരുന്നീടണേ....

നന്ദി നന്ദി പിന്നെ കാശ് രൊക്കം 
അതു ശരിയിപ്പോഴേ നിങ്ങളെൻ പകർപ്പായോ 
ഇനിയിതിലാര് ജയിച്ചീടും കണ്ടുപിടിച്ചീടാം....

പള്ളകളൊന്നാണേലും പിള്ളകളിവരെ നീട്ടിവിളിച്ചീടും അച്ഛാ...അച്ഛാ...

ലാ ല ല ല ലാ..................................

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
onnum onnum randu

Additional Info

Year: 
1997