പിറന്നൊരീ മണ്ണും(F)
പിറന്നൊരീ മണ്ണും നിറഞ്ഞൊരീ കണ്ണും..
വേർപിരിഞ്ഞിന്നകലല്ലേ....മനസ്സേ...സലാം...
വിരുന്നൊരുങ്ങുമ്പോൾ...ഇരന്നു പോകുമ്പോൾ
കൂരിരുളിലലമൂടും...നഭസ്സേ....സലാം....
ഇടനെഞ്ചുകൾ തേങ്ങും തുടിതാളവും താങ്ങും
ഇരട്ടശിരസ്സേ...............
പിറന്നൊരീ മണ്ണും നിറഞ്ഞൊരീ കണ്ണും..
വേർപിരിഞ്ഞിന്നകലല്ലേ....മനസ്സേ...സലാം...
മാതാവകന്ന ദുഃഖം...മാറോടമർന്ന തുമ്പം...
ആറീടുവാനും....അതിൽ നീറീടുമീ നെഞ്ചിൽ-
കുളിരേകീടുവാനും വാ വെൺമതിലേഖ പോൽ-
തൈത്തെന്നലേ............
പിറന്നൊരീ മണ്ണും നിറഞ്ഞൊരീ കണ്ണും..
വേർപിരിഞ്ഞിന്നകലല്ലേ....മനസ്സേ...സലാം...
മുൻജന്മ ശാപമാണോ...തൻകർമ്മ പാപമാണോ...
ഒന്നായ രണ്ടും ഇരുനോവിന്റെ പൊൻതുണ്ടും....
ഇണയാത്മാവിൽ കൽക്കണ്ടം....
ഈ ബലഹീനമാം സമ്മാനവും...........(പല്ലവി)
ഇരട്ടശിരസ്സേ...തളർന്ന മനസ്സേ....തളർന്ന മനസ്സേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Piranoree mannum
Additional Info
Year:
1997
ഗാനശാഖ: