ഇ എം മാധവൻ
1945 ൽ പങ്കുണ്ണി നായരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ തൃത്താല മേഴത്തൂർ ഇരിക്കപ്പാട്ടിൽ മങ്ങാട്ട് വീട്ടിൽ ജനിച്ചു. തൃത്താല ഹൈസ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷമാണ് മാധവൻ സിനിമാരംഗത്തേയ്ക്കെത്തുന്നത്. 1968 ൽ സിനിമാമോഹവുമായി മാധവൻ മദ്രാസിലെത്തി. അദ്ദേഹത്തിന്റെ ജ്യേഷ്ടന്റെ സുഹൃത്തായിരുന്ന പ്രശസ്ത ഫിലിം എഡിറ്റർ കെ ശങ്കുണ്ണിയുടെ അടുത്താണ് മാധവൻ അവസരം ചോദിച്ചെത്തിയത്. ശങ്കുണ്ണി തന്റെ അപ്രന്റിസായി മാധവനെ ജോലിക്കെടുത്തു. 1969 ൽ മൂലധനം എന്ന സിനിമയിലാണ് ഇ എം മാധവൻ ആദ്യമായി ശങ്കുണ്ണിയുടെ സഹായിയായി പ്രവർത്തനം തുടങ്ങിയത്.
1970- ൽ റിലീസായ രക്തപുഷ്പം എന്ന സിനിമയിലൂടെ മാധവൻ കെ ശങ്കുണ്ണിയുടെ അസിസ്റ്റന്റ് എഡിറ്ററായി മാറി. പിന്നീട് മുന്നൂറിലധികം സിനിമകളിൽ ശങ്കുണ്ണിയോടൊപ്പം പ്രവർത്തിച്ചു. 1986 ൽ ഒ എസ് ഗിരീഷ് സംവിധാനം ചെയ്ത കട്ടുറുമ്പിനും കാതുകുത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര എഡിറ്ററായി. തുടർന്ന് ഇരുപത്തിയഞ്ചോളം സിനിമകളിൽ എഡിറ്ററായി പ്രവർത്തിച്ചു. 2000- ത്തിൽ ഇറങ്ങിയ തെക്കേക്കര സൂപ്പർഫാസ്റ്റ് ആയിരുന്നു മാധവൻ ചിത്രസംയോജനം നിർവഹിച്ച അവസാന ചിത്രം. അതിനുശേഷം അദ്ദേഹം സജീവ സിനിമാജീവിതത്തിൽ നിന്നും വിട്ടുനിന്നു. പി ഭാസ്കരൻ, ശശികുമാർ, എ ബി രാജ്, കൃഷ്ണൻ നായർ, ശ്രീകുമാരൻ തമ്പി, ഉദ്യോഗസ്ഥ വേണു, ലിസ ബേബി, ജോഷി, പ്രിയദർശൻ, കൊച്ചിൻ ഹനീഫ, ഡെന്നീസ് ജോസഫ്, തമ്പി കണ്ണന്താനം, ടി എസ് സുരേഷ് ബാബു, ജോമോൻ, റോയ് പി തോമസ്, താഹ തുടങ്ങി ഒട്ടേറെ പ്രമുഖ സംവിധായകരുടെ സിനിമകളിൽ ഇ എം മാധവൻ ചിത്രസംയോജന മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇ എം മാധവന്റെ ഭാര്യ പ്രസന്ന. മൂന്നു മക്കൾ പ്രമോദ്, പ്രബിത, പ്രജിത
വിവരങ്ങൾക്ക് കടപ്പാട് - മാതൃഭൂമി പത്രം.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ തെക്കേക്കര സൂപ്പർഫാസ്റ്റ് | സംവിധാനം താഹ | വര്ഷം 2004 |
സിനിമ പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു | സംവിധാനം പി വേണു | വര്ഷം 1999 |
സിനിമ സ്പർശം | സംവിധാനം മോഹൻ രൂപ് | വര്ഷം 1999 |
സിനിമ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ | സംവിധാനം താഹ | വര്ഷം 1997 |
സിനിമ ഗജരാജമന്ത്രം | സംവിധാനം താഹ | വര്ഷം 1997 |
സിനിമ മൂന്നിലൊന്ന് | സംവിധാനം കെ കെ ഹരിദാസ് | വര്ഷം 1996 |
സിനിമ പാവം ഐ എ ഐവാച്ചൻ | സംവിധാനം റോയ് പി തോമസ് | വര്ഷം 1994 |
സിനിമ മാന്യന്മാർ | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1992 |
സിനിമ നാടോടി | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1992 |
സിനിമ കടലോരക്കാറ്റ് | സംവിധാനം സി പി ജോമോൻ | വര്ഷം 1991 |
സിനിമ തുടർക്കഥ | സംവിധാനം ഡെന്നിസ് ജോസഫ് | വര്ഷം 1991 |
സിനിമ വാസവദത്ത | സംവിധാനം കെ എസ് ഗോപാലകൃഷ്ണൻ | വര്ഷം 1990 |
സിനിമ കട്ടുറുമ്പിനും കാതുകുത്ത് | സംവിധാനം ഗിരീഷ് | വര്ഷം 1986 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നമ്പർ 20 മദ്രാസ് മെയിൽ | സംവിധാനം ജോഷി | വര്ഷം 1990 |
തലക്കെട്ട് നാടുവാഴികൾ | സംവിധാനം ജോഷി | വര്ഷം 1989 |
തലക്കെട്ട് നായർസാബ് | സംവിധാനം ജോഷി | വര്ഷം 1989 |
തലക്കെട്ട് തന്ത്രം | സംവിധാനം ജോഷി | വര്ഷം 1988 |
തലക്കെട്ട് ദിനരാത്രങ്ങൾ | സംവിധാനം ജോഷി | വര്ഷം 1988 |
തലക്കെട്ട് ചെപ്പ് | സംവിധാനം പ്രിയദർശൻ | വര്ഷം 1987 |
തലക്കെട്ട് ജനുവരി ഒരു ഓർമ്മ | സംവിധാനം ജോഷി | വര്ഷം 1987 |
തലക്കെട്ട് സുരഭീയാമങ്ങൾ | സംവിധാനം പി അശോക് കുമാർ | വര്ഷം 1986 |
തലക്കെട്ട് അന്നൊരു രാവിൽ | സംവിധാനം എം ആർ ജോസഫ് | വര്ഷം 1986 |
തലക്കെട്ട് ന്യായവിധി | സംവിധാനം ജോഷി | വര്ഷം 1986 |
തലക്കെട്ട് ജീവന്റെ ജീവൻ | സംവിധാനം ജെ വില്യംസ് | വര്ഷം 1985 |
തലക്കെട്ട് മകൻ എന്റെ മകൻ | സംവിധാനം ജെ ശശികുമാർ | വര്ഷം 1985 |
തലക്കെട്ട് മുഹൂർത്തം പതിനൊന്ന് മുപ്പതിന് | സംവിധാനം ജോഷി | വര്ഷം 1985 |
തലക്കെട്ട് നിറക്കൂട്ട് | സംവിധാനം ജോഷി | വര്ഷം 1985 |
തലക്കെട്ട് ഒരു കുടക്കീഴിൽ | സംവിധാനം ജോഷി | വര്ഷം 1985 |
തലക്കെട്ട് വന്നു കണ്ടു കീഴടക്കി | സംവിധാനം ജോഷി | വര്ഷം 1985 |
തലക്കെട്ട് കരിമ്പ് | സംവിധാനം കെ വിജയന് | വര്ഷം 1984 |
തലക്കെട്ട് കൂടു തേടുന്ന പറവ | സംവിധാനം പി കെ ജോസഫ് | വര്ഷം 1984 |
തലക്കെട്ട് എൻ എച്ച് 47 | സംവിധാനം ബേബി | വര്ഷം 1984 |
തലക്കെട്ട് അങ്കം | സംവിധാനം ജോഷി | വര്ഷം 1983 |
Assistant Editor
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ശരവർഷം | സംവിധാനം ബേബി | വര്ഷം 1982 |
തലക്കെട്ട് സേതുബന്ധനം | സംവിധാനം ജെ ശശികുമാർ | വര്ഷം 1974 |
തലക്കെട്ട് തിരുവാഭരണം | സംവിധാനം ജെ ശശികുമാർ | വര്ഷം 1973 |
തലക്കെട്ട് വീണ്ടും പ്രഭാതം | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1973 |
തലക്കെട്ട് അജ്ഞാതവാസം | സംവിധാനം എ ബി രാജ് | വര്ഷം 1973 |
തലക്കെട്ട് ഇന്റർവ്യൂ | സംവിധാനം ജെ ശശികുമാർ | വര്ഷം 1973 |
തലക്കെട്ട് പച്ചനോട്ടുകൾ | സംവിധാനം എ ബി രാജ് | വര്ഷം 1973 |
തലക്കെട്ട് സംഭവാമി യുഗേ യുഗേ | സംവിധാനം എ ബി രാജ് | വര്ഷം 1972 |
തലക്കെട്ട് ലങ്കാദഹനം | സംവിധാനം ജെ ശശികുമാർ | വര്ഷം 1971 |
തലക്കെട്ട് വിലയ്ക്കു വാങ്ങിയ വീണ | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1971 |