തന്ത്രം
കാറപകടത്തിൽ കൊല്ലപ്പെട്ട ഒരു എസ്റ്റേറ്റുടമയുടെ ഭാര്യയും അയാളുടെ അച്ഛനും തമ്മിലുള്ള സ്വത്തുതർക്കക്കേസ് വാദിക്കാനെത്തുന്ന വക്കീൽ, ഹീനമായ ഒരു കൊലപാതകത്തിൻ്റെ ചുരുളഴിക്കുന്നു.
Actors & Characters
Actors | Character |
---|---|
അഡ്വ. ജോർജ് കോര വെട്ടിക്കൽ | |
സൂസന്ന | |
കുര്യൻ ജോസഫ് | |
ജെയിംസ് | |
പിള്ള | |
അഡ്വ. രാജശേഖരൻ | |
ആന്റണി | |
ഗുണ്ട | |
റോണി | |
ഡേവിഡ് | |
മേരി | |
ഗുണ്ട | |
രാജശേഖരന്റെ ഭാര്യ | |
ഫാദർ ഗബ്രിയേൽ | |
കപ്യാർ തോമ | |
ഡോക്ടർ ശ്രീചന്ദ്രൻ | |
കമ്മീഷണർ | |
ഫാദർ | |
ജഡ്ജി | |
പീറ്റർ | |
ഉണ്ണികൃഷ്ണൻ | |
Main Crew
കഥ സംഗ്രഹം
രാത്രി വീട്ടിലേക്ക് മടങ്ങുന്ന, എസ്റ്റേറ്റുടമയായ ജയിംസിനെ ആരോ പിന്തുടരുന്നു. തുടർന്ന് അയാളെ അവർ കാറിടിച്ചു കൊലപ്പെടുത്തുന്നു.
അനാഥയായ സൂസന്നയെ വിവാഹം കഴിച്ചതിനെത്തുടർന്ന് ജയിംസും അപ്പൻ കുര്യൻ ജോസഫും തമ്മിൽ അകൽച്ചയിലായിരുന്നു. വിവാഹം കഴിഞ്ഞ് കാലങ്ങളായിട്ടും ഒരു മകനുണ്ടായിട്ടും കുര്യനോ മറ്റു കുടുംബാംഗങ്ങളോ ജയിംസിനെ കാണാൻ വന്നിട്ടില്ല. എന്നാൽ, ജയിംസിൻ്റെ അടക്കത്തിന് അയാളുടെ അപ്പനും സഹോദരൻ ഡേവിഡും എത്തുന്നു. അവർ ജയിംസിൻ്റെ സ്വത്തിനെപ്പറ്റിയും മറ്റും ജയിംസിന്റെ കുടുംബ സുഹൃത്തും അയൽക്കാരനുമായ ആൻ്റണിയോടും സൂസന്നയോടും തിരക്കുന്നു. അവരുടെ പെരുമാറ്റത്തിലും സംസാരത്തിലും സ്വത്തുക്കൾ നോക്കി നടത്തുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളിലും പന്തികേട് തോന്നിയെങ്കിലും സൂസന്ന അതു കാര്യമാക്കുന്നില്ല.
ആൻ്റണിയുടെ നിർബന്ധത്തെത്തുടർന്ന് സൂസന്ന കമ്പനിയിൽ പോയി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നു. ഒരു ദിവസം കുര്യനും ഡേവിസും ഓഫീസിലെത്തുന്നു. കമ്പനിയുടെ ബാങ്കിടപാടുകളും മറ്റും നടത്താൻ ഡേവിഡിന് പവർ ഓഫ് അറ്റോണി നല്കാൻ കുര്യൻ പറയുന്നെങ്കിലും, തനിക്കൊന്നാലോചിക്കണം എന്ന് സൂസന്ന പറയുന്നു. അതു കേട്ടതോടെ അവർ പിണങ്ങിപ്പോകുന്നു. ദിവസങ്ങൾക്കു ശേഷം സൂസന്നയ്ക്ക് കുര്യൻ അയച്ച വക്കീൽ നോട്ടീസ് കിട്ടുന്നു. ജയിംസ് നിയമപ്രകാരം സൂസന്നയെ വിവാഹം കഴിച്ചിട്ടില്ലെന്നും അതിനാൽ, സ്വത്തുക്കളുടെ കൈവശാവകാശം ഒഴിയണം എന്നുമാണ് നോട്ടീസ്.
കേസിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ജയിംസിൻ്റെ സുഹൃത്തായ അഡ്വ. രാജശേഖരനെക്കാണാൻ കാറിൽ പോകുന്ന സൂസന്നയെ ചിലർ പിന്തുടരുന്നു. വക്കീൽ വീട്ടിലില്ലാത്തതിനാൽ, സൂസന്ന കോടതിയിലേക്കു പോകുന്നു. കോടതിക്കടുത്തെത്തിയ സൂസന്നയെ, നേരത്തേ പിന്തുടർന്നവർ തടയാൻ നോക്കുന്നു. രക്ഷപ്പെടാൻ സൂസന്ന കോടതി വളപ്പിലേക്ക് ഓടിക്കയറുന്നു.
ജയിക്കാവുന്ന കേസുകൾ പോലും വാദിച്ച് തോല്ക്കുന്നതിലും തദ്വാരാ കക്ഷികളുടെ തല്ലു വാങ്ങുന്നതിലും 'വിദഗ്ധനായ' അഡ്വ. ജോർജ് കോര വെട്ടിക്കൽ എന്ന കോര വക്കീൽ, അന്നത്തെ വാദത്തെത്തുടർന്ന് കക്ഷി നല്കാൻ സാധ്യതയുള്ള 'ഫീസി'ൽ നിന്നു രക്ഷപ്പെടാൻ കോടതിയുടെ പിന്നാമ്പുറത്തു കൂടി ഓടി വരുമ്പോൾ എതിരെ വരുന്ന സൂസന്ന മുന്നിൽ വന്നു ചാടുന്നു. തൻ്റെ കാറിൽ രക്ഷപെടുന്ന കോര വക്കീൽ സൂസന്നയേയും കൂടെക്കൂട്ടുന്നു.
സൂസന്ന രാജശേഖരൻ വക്കീലിനെ കാണുന്നെങ്കിലും, അയാൾ കേസ് വാദിക്കാൻ തയ്യാറല്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. അവിടുന്നു മടങ്ങുന്ന സൂസന്ന വഴിയിൽ വച്ച് കോര വക്കീലിനെ യാദൃച്ഛികമായി കാണുന്നു. കാര്യങ്ങൾ കേട്ടു കഴിയുമ്പോൾ, പള്ളിയിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് വച്ച് കോടതിയിൽ പരാതി നല്കിയാൽ തന്നെ കേസ് ജയിക്കാമെന്ന് കോര പറയുന്നു. സൂസന്ന കോരയെ കേസ് നടത്താൻ നിയോഗിക്കുന്നു.
പക്ഷേ, വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാൻ വിവാഹം നടന്ന പള്ളിയിലെത്തിയ കോര യോടും സൂസന്നയോടും വിവാഹ രജിസ്റ്ററിൽ അങ്ങനെയൊരു വിവാഹത്തിൻ്റെ വിവരങ്ങൾ ഇല്ല എന്ന് കപ്യാർ തോമ പറയുന്നു. നിരാശരായ അവർ, വിവാഹം നടത്തിക്കൊടുത്ത ഗബ്രിയേലച്ചനെ കാണാൻ പോകുന്നു. പക്ഷേ, ഓർമ്മശക്തി ക്ഷയിച്ച അച്ചൻ സൂസന്നയെ തിരിച്ചറിയുന്നു പോലുമില്ല. മടങ്ങുന്ന വഴിയിൽ ഗുണ്ടകൾ കോരയുടെ വണ്ടി തടഞ്ഞ് സൂസന്നയെ പിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നു. അതു തടയുന്ന കോരയെ അവർ അടിച്ചുവീഴ്ത്തുന്നു. ഇതിനിടയിൽ സൂസന്ന മരങ്ങൾക്കിടയിൽ ഒളിക്കുന്നതിനാൽ ഗുണ്ടകൾ അവരെ കണ്ടുകിട്ടാതെ മടങ്ങുന്നു.
ആശുപത്രിയിൽ നിന്നു മടങ്ങുന്ന കോരയെക്കാണാനെത്തുന്ന സൂസന്നയോട് തനിക്ക് കേസ് നടത്തി തല്ലുകൊള്ളാൻ വയ്യെന്നും തന്നെ ഒഴിവാക്കണമെന്നും അയാൾ പറയുന്നു. അന്നു രാത്രി ഗുണ്ടകൾ കോരയെ വീട്ടിൽ കയറി വീണ്ടും തല്ലുന്നു. പിറ്റേന്ന് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോകുന്ന കോരയെ വാനിൽ തട്ടിക്കൊണ്ടുപോയി ഗുണ്ടകൾ മർദ്ദിച്ചവശനാക്കി വഴിയിൽ തള്ളുന്നു. തുടർച്ചയായ തല്ലുകൾ കോരയെ മാറ്റിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. തല്ലുകൊണ്ടു പതം വന്ന സ്ഥിതിക്ക് ഇനി തിരികെക്കൊടുക്കുന്നതും ശീലമാക്കാം എന്നയാൾ കരുതുന്നു. അയാൾ സൂസന്നയെ കണ്ട് കേസ് നടത്താൻ തയ്യാറാണെന്നറിയിക്കുന്നു.
ഞായറാഴ്ച കുർബാനയ്ക്ക് കോരയും സൂസന്നയ്ക്കൊപ്പം പള്ളിയിൽ പോകുന്നു. കുർബാന കഴിഞ്ഞിറങ്ങുമ്പോൾ, അച്ചൻ പള്ളിമേടയിലേക്ക് വിളിച്ചതനുസരിച്ച് അവിടെത്തുന്ന സൂസന്ന കാണുന്നത് കുര്യനെയും ഡേവിഡിനെയുമാണ്. ഒപ്പം പോലീസ് കമ്മീഷണറും റെസ്ക്യൂ ഹോമിലെ മേട്രണും ഒരു ഡോക്ടറും ഉണ്ട്. തൻ്റെ മകന് പല സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും അതിലൊരുത്തി മാത്രമാണ് സൂസന്നയെന്നും വിവാഹം നടന്നന്നെന്നു പറയുന്നത് കളവാണെന്നും കുര്യൻ അച്ചനോടു പറയുന്നു. വേശ്യാവൃത്തിക്ക് താൻ സൂസന്നയെ അറസ്റ്റ് ചെയ്ത് റെസ്ക്യൂ ഹോമിലാക്കിയിട്ടുണ്ടെന്ന് കമ്മീഷണറും റെസ്ക്യൂ ഹോമിൽ കുറച്ചു ദിവസം സൂസന്നയുണ്ടായിരുന്നെന്ന് മേട്രണും പറയുന്നു. തൻ്റെ മനോരോഗ ക്ലിനിക്കിൽ സൂസന്നയെ ചികിത്സിച്ചിട്ടുണ്ടെന്നും പിന്നീട് ആരോ വന്ന് കൂട്ടിക്കൊണ്ടു പോയെന്നും ഡോക്ടർ പറയുന്നു. ഒന്നും നിഷേധിക്കാതെ കരഞ്ഞുകൊണ്ട് സൂസന്ന മേടയിൽ നിന്നിറങ്ങി ഓടുന്നു. എന്നാൽ, പിന്നീട്, അവർ കോരയോട് കാര്യങ്ങളുടെ വാസ്തവം പറയുന്നു.
അനാഥാലയത്തിൽ വളർന്ന സൂസന്ന ജയിംസിൻ്റെ കമ്പനി നടത്തുന്ന, ജോലിക്കുള്ള ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ ഒരു ഹോട്ടലിലെത്തുന്നു. അവിടെ വച്ച് ജയിംസ് സൂസന്നയെ തന്ത്രപൂർവം ഒറ്റയ്ക്കാക്കി ബലാൽസംഗത്തിനു ശ്രമിക്കുന്നു. എന്നാൽ, ഹോട്ടൽ റെയ്ഡ് ചെയ്യാൻ പോലീസ് എത്തിയതറിഞ്ഞ് അയാൾ സൂസന്നയെ കോറിഡോറിലേക്ക് തള്ളിവിട്ട് മുറി അടയ്ക്കുന്നു. അവിടെത്തുന്ന കമ്മീഷണർ സൂസന്നയെ വേശ്യാവൃത്തിക്ക് അറസ്റ്റ് ചെയ്യുന്നു. തുടർന്ന് സൂസന്ന റെസ്ക്യൂ ഹോമിലാകുന്നു. അവിടെ നിന്നു പുറത്തു വരുമ്പോഴേക്കും സൂസന്നയുടെ മാനസികനില തകരാറിലായിരുന്നു. യാദൃച്ഛികമായി സൂസന്നയെക്കാണുന്ന ജയിംസ് അവളെ മാനസിരോഗാശുപത്രിയിലാക്കുന്നു. പിന്നീട്, താൻ സൂസന്നയോടു ചെയ്ത ചതിയിൽ കുറ്റംബോധം തോന്നിയ ജയിംസ് സൂസന്നയെ വിവാഹം കഴിക്കുന്നു.
സൂസന്ന കോരയുമായി സംസാരിക്കുന്നതിനിടയിൽ, മകൻ വീഡിയോ പ്ലേയറിൽ ഓടിക്കുന്ന പഴയ കാസറ്റിൽ സൂസന്നയുടെയും ജയിംസിൻ്റെയും വിവാഹച്ചടങ്ങിൻ്റെ ദൃശ്യങ്ങൾ കാണുന്നു. കാസറ്റ് നഷ്ടപ്പെട്ടു പോയെന്നു കരുതിയതാണെന്ന് സൂസന്ന പറയുന്നു. തെളിവുകൾ കിട്ടിയതിൽ കോരയും സൂസന്നയും ആശ്വസിക്കുന്നു. കോര കപ്യാർ തോമയെ ഭേദ്യം ചെയ്യുന്നു. താൻ പേജുകൾ ഇളക്കി മാറ്റിയതാണെന്ന് സമ്മതിക്കുന്ന അയാൾ അവ കോരയെ ഏല്പിക്കുന്നു. ജയിംസിൻ്റെ ഡയറിയിൽ നിന്ന്, അയാൾ എല്ലാ വർഷവും സെപ്തംബർ 2 ന് സെൻ്റ് വിൻസൻ്റ് ചർച്ചിൽ പോയി ആരുടെയോ കല്ലറ സന്ദർശിക്കാറുണ്ടെന്ന് കോര മനസ്സിലാക്കുന്നു. കോരയും സൂസന്നയും ചർച്ചിലെത്തുന്നു. അവിടുത്തെ അച്ചൻ കോരയുടെ പഴയ ചങ്ങാതിയായിരുന്നു. ജോൺ തോമസ് എന്നയാളുടെ കല്ലറയാണ് ജയിംസ് എല്ലാവർഷവും സന്ദർശിക്കാറുള്ളതെന്ന് അച്ചൻ പറയുന്നു.
സ്വത്തു കേസ് കോടതിയിലെത്തുന്നതോടെ ക്രിമിനൽ കേസായി മാറുന്നു.