ശാരികേ കൂടെ വരൂ

 

ശാരികേ കൂടെ വരൂ രാഗരസം നീയേകൂ (2)
ജീവനിൽ താളമിടൂ പൂമയിലായ് നീയാടൂ (2)
(ശാരികേ കൂടെ വരൂ..)

പാതിരാകോകിലങ്ങൾ കാകളികൾ പാടുന്നൂ (2)
രാഗിണീ ദേവസുധാവാഹിനിയിൽ നീരാടൂ
(ശാരികേ കൂടെ വരൂ..)

പൂനിലാ പാലലയിൽ മെയ്യിൽ നീ ചേർന്നിരിക്കൂ (2)
ഇനിശായാമങ്ങളിൽ മാറിലിളം ചൂടേകൂ
(ശാരികേ കൂടെ വരൂ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sharike koode varoo

Additional Info

അനുബന്ധവർത്തമാനം