പാഞ്ചജന്യത്തിന്‍ നാട്ടിൽ - M

പാഞ്ചജന്യത്തിന്‍ നാട്ടിലൊരു
പാണ്ഡവവീരനാം രണനായകന്‍
അവനുടെ പ്രിയപുത്രന്‍ അഭിമന്യു
ഇതിഹാസത്തിലെ യുവനായകൻ

സത്യധര്‍മ്മാദികള്‍ സമരഭൂവില്‍
രക്തംചൊരിഞ്ഞു പിടഞ്ഞിടുമ്പോള്‍
സിരകളില്‍ ആവേശ ജ്വാലയോടെ
പത്മവ്യൂഹത്തില്‍ അവന്‍ കടന്നു
(പാഞ്ചജന്യത്തിന്‍...)

ശത്രുവൃന്ദത്തിന്‍ പാ‍ളയത്തില്‍
ഒറ്റയ്ക്കു നിന്നവന്‍ പോര്‍ നടത്തി
മുന്നില്‍ കുരുക്ഷേത്രഭൂമിയിലെ
തിന്മകളൊന്നാകെ അരിഞ്ഞു തള്ളി
(പാഞ്ചജന്യത്തിന്‍...)

ഇടയിലാ കൗരവപ്പടയണികള്‍
ചതിയിലാ ധീരനെ കൊന്നുവീഴ്ത്തി
അഭിമന്യു എന്നെന്നും രക്തസാക്ഷി
അടരാടി ജയിപ്പതോ ധര്‍മ്മനീതി
അഭിമന്യു എന്നെന്നും രക്തസാക്ഷി
അടരാടി ജയിപ്പതോ ധര്‍മ്മനീതി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panchajanyathin naattil - M

Additional Info

Year: 
1982

അനുബന്ധവർത്തമാനം