വഞ്ചിയൂർ മാധവൻ നായർ

Vanchiyoor Madhavan Nair

നാടകരംഗത്തും ചലച്ചിത്രരംഗത്തും ശ്രദ്ധേയനായ അഭിനേതാവായിരുന്ന വഞ്ചിയൂർ മാധവൻനായർ തിരുവനന്തപുരം വഞ്ചിയൂരിൽ കുഞ്ഞൻപിള്ളയുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. നാലായിരത്തോളം നാടകവേദികളിൽ വേഷമിട്ടിട്ടുള്ള ഇദ്ദേഹം നാൽപതോളം സിനിമകളിലും അഭിനയിച്ചു. 1951ൽ നവലോകം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് സിനിമാരംഗത്തെത്തിയ മാധവൻ നായർ നീലാ സ്റ്റുഡിയോയുടെ ചിത്രങ്ങളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത്.  ശ്രീ ഗുരുവായൂരപ്പൻ, സ്വാമി അയ്യപ്പൻ,  അംബ അംബിക അംബാലിക, ശ്രീ മുരുകൻ തുടങ്ങിയ നീലായുടെ പുണ്യപുരാണ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. വഞ്ചിയൂർ മാധവൻ നായരുടെ ഇളയ സഹോദരനാണ് പ്രശസ്ത നടനും നിർമ്മാതാവുമായിരുന്ന ടി കെ ബാലചന്ദ്രൻ