സ്വരലയപല്ലവിയിൽ
നിസ നിസഗാ നിസഗമധ
നിസഗമധനിസ നിസ
നിസഗാ മഗസ ഗസനി സനിധ നിധമ
സനിധമഗസ നിധമഗസ ധമഗസ
ഗസ ഗസ ഗസ ഗസ ഗസ ഗമ
സ്വരലയപല്ലവിയിൽ ചേക്കേറും താളങ്ങൾ
പലദിനരാവുകളിൽ മുന്നേറും മോഹങ്ങൾ
ഒരു കിളി ചിതറിയ തൂവലും പീലിയും
മറുകിളി കൂട്ടും ചെറിയൊരു കൂടിൻ
പുതിയൊരു രൂപം ഓരോ നാളും ഹേയ്
സ്വരലയപല്ലവിയിൽ ചേക്കേറും താളങ്ങൾ
പലദിനരാവുകളിൽ മുന്നേറും മോഹങ്ങൾ
പാരിൽ പയ്യെത്തിന്നാൽ പനയും തിന്നാം എന്നല്ലോ തോഴരേ
ഒന്നായ് ഒത്തൊരുമിച്ചാൽ മലയും മറിയും
ചൊല്ലല്ലോ കൂട്ടരെ
ഒരു കൈയ്യൊട് കൈ ചേരാം പടിയായ് ഉയരാം
ഒരു തോളോടു തോളൊപ്പം നിന്നിടാം
വിധിശേഖരവും ശുഭജീവിതവും
വരുമീ വഴിയേ വിധി പോലെ
മനോഹരഭാവിയുമാകെയും
അനുദിനമതിസരസം മദഭരിതം
സുഖമയമയ്യാ ഹോയ്
സ്വരലയപല്ലവിയിൽ ചേക്കേറും താളങ്ങൾ
പലദിനരാവുകളിൽ മുന്നേറും മോഹങ്ങൾ
വാനിൽ പറവക്കൂട്ടം
വിതയെറിയാതെ കൊയ്യുന്നു നെന്മണി
ചേറിൽ ചെന്താമരകൾ
ഇടമറിയാതെ നേരുന്നു പൊൻകണി
നറുമുന്തിരി പോലല്ലീ നരജന്മങ്ങൾ
പവിഴം കടലിന്നടിയിൽ നേടിടാം
ഉദയം പുലരും ഹൃദയം മലരും
സമയം തെളിയും നരജീവിത നാടകമേടയിൽ
ഈ വിധം അനുപദം
അനവരതം അനുനിമിഷം
പൊരുതണം അയ്യാ ഹോയ്
സ്വരലയപല്ലവിയിൽ ചേക്കേറും താളങ്ങൾ
പലദിനരാവുകളിൽ മുന്നേറും മോഹങ്ങൾ
ഒരു കിളി ചിതറിയ തൂവലും പീലിയും
മറുകിളി കൂട്ടും ചെറിയൊരു കൂടിൻ
പുതിയൊരു രൂപം ഓരോ നാളും ഹേയ്
സ്വരലയപല്ലവിയിൽ ചേക്കേറും താളങ്ങൾ
പലദിനരാവുകളിൽ മുന്നേറും മോഹങ്ങൾ