ജി എസ് പണിക്കർ
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് ജി എസ് പണിക്കർ എം ടി വാസുദേവൻ നായരുടെ കറുത്ത ചന്ദ്രൻ എന്ന ചെറുകഥയെ ആസ്പദമാക്കി ഏകാകിനി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു സിനിമയിൽ അരങ്ങേറിയത്. രവിമേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളായ ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്നും അറിയപ്പെടുന്നുണ്ട്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഏകാകിനിക്ക് ലഭിച്ചിട്ടുണ്ട്.
അതിനുശേഷം പ്രകൃതീ മനോഹരി, സഹ്യന്റെ മകൻ, പാണ്ഡവപുരം, വാസരശയ്യ എന്നീ ചിത്രങ്ങൾ ജി എസ് പണിക്കർ സംവിധാനം ചെയ്തു. എല്ലാ സിനിമകളുടേയും തിരക്കഥ, സംഭാഷണം അദ്ദേഹം തന്നെയായിരുന്നു. ഏകാകിനി, പ്രകൃതീ മനോഹരി, പാണ്ഡവപുരം എന്നീ സിനിമകളുടെ നിർമ്മാതാവും ജി എസ് പണിക്കരായിരുന്നു. കൂടാതെ രോമാഞ്ചന എന്ന കന്നഡ ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
2022 ആഗസ്റ്റിൽ ജി എസ് പണിക്കർ അന്തരിച്ചു.