ഹേമന്ത് മേനോന്‍

Hemanth Menon

മലയാള ചലച്ചിത്ര നടൻ. 1989 ഏപ്രിലിൽ മലപ്പുറം ജില്ലയിലെ തിരൂരിൽ സുരേഷ് കുമാറിന്റെയും ഉഷയുടെയും മകനായി ജനിച്ചു. വിനീത് സുരേഷ് എന്നതായിരുന്നു യഥാർത്ഥ നാമം. 2011-ൽ ഫാസിൽ സംവിധാനം ചെയ്ത ലിവിംഗ് ടുഗദർ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. ഡോക്ടർ ലൗ, ഓർഡിനറി, ചട്ടക്കാരി.. എന്നിവയുൾപ്പെടെ ഇരുപതിലധികം മലയാള ചിത്രങ്ങളിൽ ഹേമന്ത് മേനോൻ അഭിനയിച്ചിട്ടുണ്ട്. 

ഹേമന്ത് മേനോൻ 2019- ലാണ് വിവാഹിതനാകുന്നത്  ഭാര്യയുടെ പേര് നിലീന..