അഞ്ജു ജോസഫ്

Anju Joseph
ആലപിച്ച ഗാനങ്ങൾ: 7

കാഞ്ഞിരപ്പള്ളി സ്വദേശിനി.
റിയാലിറ്റി ഷോകളിലൂടെ ആണ് അഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. വിവിധ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായിരുന്നു അഞ്ജു. അങ്ങനെ ആണ് 2011 ൽ ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെ സിനിമ പിന്നണി ഗാന രംഗത്ത് എത്തുന്നത്. നിരവധി ഭക്തി ഗാന ആൽബങ്ങളിലും മറ്റും അഞ്ജു പാടിയിട്ടുണ്ട്. ബാഹുബലി എന്ന സിനിമയിലെ ദീവര എന്ന പാട്ടിന്റെ അക്കാപെല്ല വേർഷൻ അഞ്ജുവും സുഹൃത്തുക്കളും ചേർന്ന് അവതരിപ്പിച്ചത് ശ്രദ്ധിക്കപ്പെടുകയും വിവിധ സ്റ്റേജുകളിൽ അവതരിപ്പിക്കാൻ ക്ഷണം ലഭിക്കുകയും ചെയ്തു. സ്വന്തമായി ആൽബങ്ങൾ ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന അഞ്ജു അറിയപ്പെടുന്ന ഒരു വ്ലോഗ്ഗർ കൂടി ആണ്.
1990 നവംബർ 8 ന് ജനിച്ചു. സെയിന്റ് ജോസഫ്‌സ് പബ്ലിക് സ്കൂൾ, സെയിന്റ് ആന്റണീസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സെയിന്റ് തെരേസാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തൃശ്ശൂർ സ്വദേശിയായ അനൂപ് ജോൺ ആണ് ഭർത്താവ്.

ഫേസ്ബുക്ക്