അറിയാതെ എന്റെ ജീവൻ

ആ ..ആ ..ആ
അറിയാതെ.. എന്റെ ജീവനിൽ
മലരായ്‌ നീ പൂത്തുലഞ്ഞുവോ
മിഴികൾ പറഞ്ഞുവോ..
മനസ്സിന്റെ നൊമ്പരം...
അറിയാതെ.. എന്റെ ജീവനിൽ
മലരായ്‌ നീ പൂത്തുലഞ്ഞുവോ

ആത്മാവിനുള്ളിലെ അനുരാഗച്ചെപ്പ് നീ
ആരോരുമറിയാതുടച്ചു...
ഞാനാദ്യമായി നിന്നെയറിഞ്ഞു
ഈ വെണ്ണിലാവും കൂട്ടിരുന്നു...
അറിയാതെ.. എന്റെ ജീവനിൽ
മലരായ്‌ നീ പൂത്തുലഞ്ഞുവോ..

അനുവാദമില്ലന്നു ഞാൻ.. അറിയുന്നുവെങ്കിലും
നീയെന്നെ എന്തിനുർത്തി..
എന്നിലായിരം സ്വപ്നം വളർത്തി..
നീയെന്റെ ഉള്ളിൽ.. കൂടൊരുക്കി
അറിയാതെ എന്റെ ജീവനിൽ
മലരായ്‌ നീ പൂത്തുലഞ്ഞുവോ
മിഴികൾ പറഞ്ഞുവോ..
മനസ്സിന്റെ നൊമ്പരം..
അറിയാതെ.. എന്റെ ജീവനിൽ
മലരായ്‌ നീ പൂത്തുലഞ്ഞുവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ariyathe ente jeevan