കാർമുകിലെ പുൽമേടുകളിൽ

കാര്‍മുകിലേ പുല്‍മേടുകളില്‍
നീ വിതറും മഞ്ഞുതുള്ളികള്‍ പോല്‍
വീണുടയും ഈ.. പൂവിനെ നീ
ഒന്നു താരാട്ടോതി ഉറക്കാമോ
താഴെ വന്നൊന്നു പുല്‍കാമോ
കാര്‍മുകിലേ പുല്‍മേടുകളില്‍

നാണത്തില്‍.. ചാലിച്ചു നീ തന്ന പൂവുടല്‍
മോഹത്തിന്‍ വാതില്‍ തുറക്കുമ്പോള്‍ (2)
ഈ.. മഴയില്‍ ഞാന്‍ അലിയും
മാനത്ത് നിന്നെന്റെ ചാരത്ത് വന്നേതോ
നന്മയായ്‌ നീ തഴുകും

കാര്‍മുകിലേ പുല്‍മേടുകളില്‍
നീ വിതറും മഞ്ഞുതുള്ളികള്‍ പോല്‍
വീണുടയും.. ഈ പൂവിനെ നീ
ഒന്നു താരാട്ടോതി ഉറക്കാമോ
താഴെ വന്നൊന്നു പുല്‍കാമോ
കാര്‍മുകിലേ പുല്‍മേടുകളില്‍

സ്നേഹത്തിന്‍.. ഓളത്തില്‍ നീന്തിത്തുടിക്കുമ്പോള്‍
ഈണത്തില്‍ മഞ്ഞെന്നെ മൂടുമ്പോള്‍ (2)
ഈ.. കുളിരില്‍ ഞാന്‍ അലിയും
മാനത്ത് നിന്നെന്നെ നോക്കിച്ചിരിക്കുമെന്‍
അച്ഛനെ ഞാനറിയും

കാര്‍മുകിലേ പുല്‍മേടുകളില്‍
നീ വിതറും മഞ്ഞുതുള്ളികള്‍ പോല്‍
വീണുടയും.. ഈ പൂവിനെ നീ
ഒന്നു താരാട്ടോതി ഉറക്കാമോ
താഴെ വന്നൊന്നു പുല്‍കാമോ
കാര്‍മുകിലേ പുല്‍മേടുകളില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karmukile pulmedukalil

Additional Info

Year: 
2015

അനുബന്ധവർത്തമാനം