സ്വപ്നം തേടാം
സ്വപ്നം തേടാം...
പുതു സ്വപ്നം തേടാം...
അനുരാഗ കുളിർമഞ്ഞിൽ നീരാടുമ്പോൾ...
സ്വർണ്ണമുകിലല മെല്ലെ തഴുകും...
നീല നിലമല മഴയായ് പെയ്യും...
അലതല്ലും പുഴയോരത്തെത്തും നമ്മൾ...
നമ്മേ തേടി വരുമിനി...
വരുമൊരു പൊന്നാതിരയിൽ...
തളിരാമ്പൽ പൂക്കൾ...
വിരിയണ് പൊഴിയണ് മധുമാസത്തിൽ...
സ്വപ്നം തേടാം...
പുതു സ്വപ്നം തേടാം...
കണ്ടാലും കണ്ടാലും മതിയാവില്ലാ....
ഇനി വാചാലം വാചാലം മൗനം പോലും...
കണ്ടെത്തി നമ്മൾ തമ്മിൽ തമ്മിൽ...
വന്നെത്തി ഇന്നീ താഴ്‌വാരത്തിൽ...
ഇളവെയിലും... കുളിർക്കാറ്റും... ഒന്നാകുമ്പോൾ...
മഞ്ഞുപൂക്കൾ പോൽ വിരിഞ്ഞു നാം...
സ്വപ്നം തേടാം...
പുതു സ്വപ്നം തേടാം...
അനുരാഗ കുളിർമഞ്ഞിൽ നീരാടുമ്പോൾ...
സ്വർണ്ണമുകിലല മെല്ലെ തഴുകും...
നീല നിലമല മഴയായ് പെയ്യും...
അലതല്ലും പുഴയോരത്തെത്തും നമ്മൾ...
നമ്മേ തേടി വരുമിനി...
വരുമൊരു പൊന്നാതിരയിൽ...
തളിരാമ്പൽ പൂക്കൾ...
വിരിയണ് പൊഴിയണ് മധുമാസത്തിൽ...
സ്വപ്നം തേടാം...
പുതു സ്വപ്നം തേടാം...