നന്ദൻ

Nandan

ഡിസൈനർ ,പ്രൊമോ ഡിസൈനർ

‘ഡോക്ടർ ലൌ’ എന്ന ചിത്രത്തിന്റെ ഓൺലൈൻ പ്രൊമോഷൻ ഡിസൈനിങ്ങിലൂടെ മലയാള സിനിമയിലെ പോസ്റ്റർ ഡിസൈനിങ്ങ് രംഗത്തെത്തി. സംവിധായകൻ എം. എ നിഷാദ് സംവിധാനം ചെയ്ത ‘നമ്പർ 66 മധുര ബസ്സ്‘ എന്ന ചിത്രവും പിന്നീട് ‘പേടിത്തൊണ്ടൻ’, ‘സിനിമ @ PWD റസ്റ്റ് ഹൌസ്’, ഒരാൾപ്പൊക്കം എന്നീ സിനിമകളുടെ പോസ്റ്ററുകളും ഡിസൈൻ ചെയ്തു.

സ്വദേശം തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ."ഡോക്ടർ ലൗ" എന്ന ചിത്രത്തിനു വേണ്ടിയുള്ള ഓൺലൈൻ പ്രൊമോഷന് , നന്ദൻ തയ്യാറാക്കിയ വ്യത്യസ്തമായ പോസ്റ്ററുകൾ ഏറെ ശ്രദ്ധേയവും ചിത്രത്തിന്റെ ഇന്റർനെറ്റ് മാർക്കറ്റിംഗിൽ സഹായകവുമായിരുന്നു.അതിന്റെ വിവരങ്ങൾ ഇവിടെയുണ്ട്.

ദീർഘകാലം അഡ് വർടൈസിങ്ങ് മേഖലയിൽ ആർട്ട് ഡയറക്ടറായിരുന്നു. ഇപ്പോൾ മലയാള സിനിമകളുടെ ഓൺലൈൻ സിനിമാ പ്രൊമോ ഡിസൈനിംഗിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു.ചിത്രകാരനും കഥാകാരനും കൂടിയാണ്. കൂടുതൽ വിവരങ്ങൾ ബ്ലോഗിൽ ലഭ്യമാണ് http://nandakummar.blogspot.com/

കുടുംബം - ഭാര്യ സരിഗ,മകൾ ഋതു.