ജയശ്രി ശിവദാസ്‌

Jayasree Sivadas

 പി ശിവദാസിന്റെയും എ സ്വപ്നയുടെയും മകളായി തൃശ്ശൂർ ജില്ലയിലെ നെല്ലങ്കരയിൽ ജനിച്ചു. ബ്ലസി സംവിധാനം ചെയ്ത ഭ്രമരം എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് ജയശ്രീ ശിവദാസ് മലയാള ചലച്ചിത്രലോകത്തേക്കെത്തുന്നത്. തൃശൂര്‍ വിവേകോദയം സ്കൂള്‍ കൊമേഴ്സ് വിദ്യാർത്ഥിനിയായ ജയശ്രീ പരീക്ഷയ്ക്കു രണ്ടു മാസം മുന്‍പും സിനിമ അഭിനയത്തില്‍ സജീവമായിരുന്നു. ജയശ്രീക്ക് ചാര്‍ട്ടേഡ് അക്കൌണ്ടന്റാകണമെന്നാണു സ്വപ്നം. ഒപ്പം ബാലതാരമെന്ന ലേബല്‍ വിട്ടു നായികയായി രംഗത്തെത്തണമെന്നും ആഗ്രഹിക്കുന്നു.ആക്ഷൻ ഹീറോ ബിജു, ഡോക്ടർ ലൗ, പുള്ളിമാൻഭക്തജനങ്ങളുടെ ശ്രദ്ധക്ക്, വർഷംഇടുക്കി ഗോൾഡ്‌ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ ജയശ്രീ അഭിനയിച്ചിട്ടുണ്ട്.