വിദ്യാ ഉണ്ണി
മലയാള ചലച്ചിത്ര നടി. 1990 മെയിൽ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണന്റെയും കിഴക്കെ മഠത്തിൽ ഉമാദേവിയുടെയും രണ്ടാമത്തെ മകളായി കൊച്ചിയിൽ ജനിച്ചു. പ്രശസ്ത ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ സഹോദരിയാണ് വിദ്യ ഉണ്ണി. അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായിരിക്കേയാണ് 2011-ൽ കുഞ്ചാക്കോ ബോബൻ നായകനായ ഡോക്ടർ ലൗ എന്ന സിനിമയിലാണ് വിദ്യ ഉണ്ണി ആദ്യമായി അഭിനയിയ്ക്കുന്നത്. 2013- ൽ 3ജി തേർഡ് ജനറേഷൻ എന്നൊരു ചിത്രത്തിലും അഭിനയിച്ചു. ചില ടെലിവിഷൻ പരിപാടികളുടെ അവതാരകയായും ഇടക്കാലത്തു പ്രവർത്തിച്ചിരുന്നു. ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഒരു അവാർഡ് കരസ്ഥമാക്കിയെങ്കിലും സിനിമയിൽനിന്നു കുറച്ചുകാലം വിട്ടു നിന്ന അവർ സഹോദരി ദിവ്യാ ഉണ്ണിയോടൊപ്പം നൃത്തവേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.
2019 ജനുവരിയിൽ ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനുമായി വിദ്യയുടെ വിവാഹം നടന്നിരുന്നു. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിൽ ഉദ്യോഗസ്ഥനാണ് ഭർത്താവ് സഞ്ജയ് വെങ്കിടേശ്വരൻ.