പറന്നു വന്നു പൈങ്കിളി

ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന
ധിനക്കുധിന ധിം തന ധീംതാനന
പറന്നു വന്നു പൈങ്കിളി വിരുന്നു വന്നു രാക്കിളി
ഒരുങ്ങി നിന്നു തേൻ കിളി മൂന്നാങ്കിളി
ഇളവെയിലിലും തളിർ നിഴലിലും
ഇവരൊരുമയായ് കൂടുന്നിതാ
ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന
ധിനക്കുധിന ധിം തന ധീംതാനന

വിടരുമീ മിഴികളിൽ പുലരി തൻ പീലികൾ
കുളിരിളം മൊഴികളിൽ പനിനിലാമലരുകൾ
ഒരു മനവുമായ് കനവുണരവേ ചിറകുയരവേ
അതിരുകളകലെ... മറമറയുമിരുളിലാ
തിരി തെളിയുമുദയമേ ഒരു സ്നേഹമായി ഇതിലേ വരൂ
ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന
ധിനക്കുധിന ധിം തന ധീംതാനന

നിറമെഴും തൂവലിൽ വാനവിൽ ചേലുകൾ
മതിവരാ നിനവുകൾ അലയിടും കടലുകൾ
ഒരു വെണ്ണിലാ തിരയേറുവാൻ മുകിലാകുവാൻ
മനസ്സിനു കൊതിയായ് തളിരണിഞ്ഞ തിങ്കളേ
തഴുകി വന്ന തെന്നലേ പൂക്കാലമേ
ഇതിലേ വരൂ (പറന്നു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parannu vannu

Additional Info

അനുബന്ധവർത്തമാനം