അച്ചു രാജാമണി
സംഗീത സംവിധായകനായിരുന്ന രാജാമണിയുടേയും ബാസ്ക്കറ്റ് ബോൾ കളിക്കാരിയായിരുന്ന ബീനയുടേയും മകനായി ജനിച്ചു. കീബോർഡ് വായനക്കാരനായിട്ടാണ് അച്ചു രാജാമണി സിനിമാസംഗീത രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. വല്യേട്ടൻ, ബ്ലാക്ക് എന്നീ സിനിമകളിൽ അച്ഛൻ രാജാമണിയുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. 2006 -ൽ Chup Chup Ke എന്ന പ്രിയദർശൻ സിനിമയിൽ കീ ബോർഡിസ്റ്റായിട്ടായിരുന്നു.
2008 -ൽ മേജർ രവി സംവിധാനം ചെയ്ത കുരുക്ഷേത്ര എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതം നൽകിക്കൊണ്ട് അച്ചു രാജാമണി സംഗീത സംവിധാനരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് തലുഗു, തമിഴ്, മലയാളം ഭാഷകളിലായി നിരവധി സിനിമകൾക്ക് പശ്ച്ചാത്തല സംഗീതം നൽകി. പുത്തൻപണം, കുട്ടിമാമ എന്നീ സിനിമകൾക്ക് പശ്ചാത്തല സംഗീതം നിർവ്വഹിച്ച അച്ചു കുട്ടിമാമ -യിലേയും ഗൃഹനാഥൻ -നിലേയും ഗാനങ്ങൾക്ക് സംഗീതവും പകർന്നു. റോബിൻഹുഡ്, ഹാപ്പി ഹസ്‌ബൻഡ്‌സ് എന്നിവയുൾപ്പെടെ അഞ്ച് മലയാളം സിനിമകളിൽ അച്ചു ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.


