നൂലില്ലാപട്ടങ്ങൾ

നൂലില്ലാപട്ടങ്ങൾ ചിറകിളകി പാറുന്നേൻ
താലോലം കാറ്റത്ത് കരമിളകി പാടുന്നേൻ (2)
ഇവനടവുകളറിയുന്ന കളരി
ഇതിലലിയുവതൊരു സുഖലഹരി
നീലക്കനവുകളുടെ നറുമലരിൽ
മിഴി തിരിയുവതൊരു പുതുപുലരി
(ഇവനടവുകളറിയുന്ന ..)
(നൂലില്ലാ പട്ടങ്ങൾ...)

താമരക്കുരുന്നേ നീളും മനസ്സിൽ
മോഹങ്ങളൊരുപാട് കൊതിച്ചിരുന്നോ
ഓർമ്മയിൽ വെറുതെ ഓമനിച്ചിരുന്നാൽ
കോമളമിഴിപ്പൂക്കൾ നനഞ്ഞിരുന്നു
ഒരു വാക്കിനതോതാൻ വയ്യ
ആരാനും കേട്ടാലോ
കഥ കൂട്ടരറിഞ്ഞു കഴിഞ്ഞാൽ കളിയാക്കി കൊന്നാലോ
വാക്കിനു വേണ്ടിയലഞ്ഞു
ഒരു നൂറു യുഗങ്ങൾ കഴിഞ്ഞു
കരയാകെ പേരുമറിഞ്ഞു
നാം തമ്മിൽ തമ്മിൽ സ്നേഹിക്കുന്നു
(നൂലില്ലാ പട്ടങ്ങൾ...)

മോഹിതകുയിലേ നിൻ മുളംകുഴലിൽ
കേൾക്കാത്ത രാഗത്തിൻ മധുരമുണ്ടോ
രാഗങ്ങൾ ചുരത്തും തേനലിഞ്ഞൊഴുകാൻ
കുളിരുന്ന വരിയുള്ള കവിതയുണ്ടോ
ഞാൻ വേണുവിലൂതി വിളിക്കാം
നീ കൂടെ പോരാമോ
ഞാനെന്നെ മറന്നു വരുമ്പോൾ നീ മാറിൽ ചേർക്കാമോ
കൂട്ടിലുരുമ്മിയിരിക്കാം പുളകങ്ങളിൽ മൂടിയുറങ്ങാം
ഒരു കാറ്റല കാതിൽ മൊഴിഞ്ഞു
നാം തമ്മിൽ തമ്മിൽ സ്നേഹിക്കുന്നു
(നൂലില്ലാ പട്ടങ്ങൾ...)

 

Apoorvaragam Song Noolillapattangal - HD