മഴയായി നീ പൊഴിയുമോ

ഒഓ ഓ
ഒഓ ഓ
ഒഓ ഓ
ഓ ഉം ഉം 

മഴയായി  നീ പൊഴിയുമോ
അതിലലിയുവാന്‍ സഖീ
മുകിലായി  നീ വിടരുമോ
മിഴികളില്‍ അഴകായ് ഓ
ഒരു പാട്ടായി  ഒഴുകുമോ
സ്വരതരളമാം മനം
കടലായി  നീ നിറയുമോ
കരളിലെന്‍ കനവേ
ഹോ ഓഹോ
വാനിന്‍ മാറില്‍ താരം പോലെ
എന്നില്‍ മിന്നല്‍ തളിരായി  വാ
നീ എന്നും എന്നും നെഞ്ചില്‍ ചേരാമോ
ഓഓഓ. ഉം..
ഒരു കാറ്റായി  നെറുകിലെ
മുടിയിഴകളില്‍ തൊടും
വിരലാലെ കവിളിലെ
മറുകിനെ തഴുകാം
ഓഹോ..
നിലാവായി നിലാവായി നീ
സലോലമണയേ
തനുപുണരും നാണമലിയേ 
പകരുമോ മധു നീ

ഹോ ഹോ ..
വാനിന്‍ മാറില്‍ താരം പോലെ
എന്നില്‍ മിന്നല്‍ തളിരായി  വാ നീ
എന്നും എന്നും നെഞ്ചില്‍ ചേരാമോ
ഒരു നാള്‍ ഒരു നാള്‍ നാമൊരേ
ചിറകായി  കിനാവായി 
ഒരു തൂവലിതളായി
രാവുകള്‍ സുഖമലയും
നിന്‍ വനിയില്‍
ഉയരേ ഹേ ഊ ..

ഓഹോ..
വാനിന്‍ മാറില്‍ താരം പോലെ
എന്നില്‍ മിന്നല്‍ തളിരായി  വാ നീ
എന്നും എന്നും നെഞ്ചില്‍ ചേരാമോ
ഉം..
ഓ യ..യ..യാ.