ആകാശം മിന്നിയുണര്‍ന്നുവോ
ആകാശം മിന്നിയുണര്‍ന്നുവോ
അതിലേതോ മേഘമണഞ്ഞുവോ
പൊന്‍തൂവല്‍ പോലുയരുന്നുവോ
പുതുതീരം കാണാന്‍ കൂടെപ്പോരുന്നാരോ
എന്‍ കൂടെപ്പോരുന്നാരോ (2)
സ്വര്‍ലോകം താഴെ മണ്ണില്‍ വന്നുവോ
സങ്കല്പം കണ്ണില്‍ മിന്നിപ്പൂത്തുവോ..
ഓളത്തില്‍ മുങ്ങിപ്പോങ്ങി പനിനീര്‍കുളിരല
തൂവുന്നു തൂവുന്നു നിറയേ
ദിവാനിശകള്‍ ദിവാനിശകള്‍
പ്രഭാമയമായി സുവാസിതമായി
ഇതാ കനവിന്‍ കനകമണിവാതിലിലായി
നിറമാനം ചൂടി വരവായി (2)
ഒരു കൂട്ടിന്‍ കൈവിരല്‍ നീട്ടിയോ
അതു് കാട്ടും കൈത്തിരിയാളിയോ
ഒരു കോലേല്‍ ചേര്‍ന്നൊഴുകുന്നുവോ
സ്വരതാളം ചേരും ഗാനം പോലെ ആകെ..
എന്‍ കൂടെ കൂടെ ഛായ
ചങ്ങാതിക്കണ്ണില്‍ക്കണ്ണില്‍ നോക്കിടാം ഓ
കണ്ണാടിച്ചില്ലിന്‍ തുണ്ടും മാറ്റിടാം ഓ
ഓടിപ്പോം കാറ്റും കെട്ടിയിളകാം
കുറുനിര പരുവം പറന്നു അഴകേ
ദിവാനിശകള്‍ ദിവാനിശകള്‍..
പ്രഭാമയമായി സുവാസിതമായി
ഇതാ കനവിന്‍ കനകമണിവാതിലിലായി
നിറമാനം ചൂടി വരവായി...
വശ്യത്തോടടുത്തെത്തി പൂനിലാവിതാ
കാറ്റോളം ദൂരെ പോയാല്‍ മോഹമൊന്നിതാ
തീരാതോരാവേശത്തിന്‍ പാതയൊന്നിതാ..
മനസ്സൊരു പൂവിതളായി
തെമ്മാനം ചെല്ലക്കാറ്റിന്‍ താളം മുറുകിയൊ
ഇന്നെല്ലാ ദുഃഖങ്ങള്‍ക്കും യാത്രാമൊഴിയായി
വേനല്‍ പോയി വാനില്‍ വന്നു നിറയും
മുകിലായി പെയ്യുന്നു പെയ്യുന്നു ഹൃദയം
ദിവാനിശകള്‍ ദിവാനിശകള്‍
പ്രഭാമയമായി സുവാസിതമായി
ഇതാ കനവിന്‍ കനകമണിവാതിലിലായി
നിറമാനം ചൂടി വരവായി.. (2)