ഞാൻ കാണുംന്നേരം

Year: 
2014
Film/album: 
njan kanunneram thotte
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഞാൻ കാണുംന്നേരം തൊട്ടേ നീയെൻ പെണ്ണു്
കണ്ണാലേ കണ്ണാലുള്ളം കവരും പെണ്ണു്
കാ‍ന്താരിപ്പൂവായി ആദ്യം തോന്നും പെണ്ണു്
അറിയാതെ അറിയാതെന്റെ സഖിയാം പെണ്ണു്
മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും..
തൂവൽ കൂടുണ്ടേ...
അതിൽ എന്നും എന്നും കൂടെ കൂടാൻ
ഓമൽപ്പെണ്ണുണ്ടേ..
അവളില്ലെങ്കിൽ ഞാനില്ലീ മണ്ണിൽ
എല്ലാം എൻ പെണ്ണു്... ഹോ
വെണ്ണിലാ തിങ്കളിൻ താലിയോടേ..
എന്നിലെൻ പാതിയായി ചേർന്ന പെണ്ണു്
മഞ്ഞുനീർ തുള്ളിയായി എന്റെയുള്ളിൽ
പിന്നെയും പിന്നെയും പെയ്ത പെണ്ണു്

ഞാൻ കാണുംന്നേരം തൊട്ടേ നീയെൻ പെണ്ണു്
കണ്ണാലേ കണ്ണാലുള്ളം കവരും പെണ്ണു്

ആവാരം പൂവിൻ അഴകാണെൻ പെണ്ണു്..
അടങ്ങാക്കുറുമ്പോലും കിളിയെൻ പെണ്ണു്
ഞാനൊന്നു മെല്ലെ തഴുകീടും നേരം
ഇടനെഞ്ചിൽ ചേർന്നിടും കുരുന്നു പെണ്ണു്
മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും.
തൂവൽ കൂടുണ്ടേ
അതിൽ എന്നും എന്നും കൂടെ കൂടാൻ..
ഓമൽപ്പെണ്ണുണ്ടേ
അവളില്ലെങ്കിൽ ഞാനില്ലീ മണ്ണിൽ
എല്ലാം എൻ പെണ്ണു്...ഹോ
വെണ്ണിലാ തിങ്കളിൻ താലിയോടേ
എന്നിലെൻ പാതിയായി ചേർന്ന പെണ്ണു്

വൈശാഖക്കാറ്റിൻ കുളിരാണെൻ.. പെണ്ണു്
മനസ്സൊന്ന് തേങ്ങുമ്പോൾ തുണയും പെണ്ണു്
മൊഴിയാലേ തേനിൻ മഴയേകും കാത്
ഇനിയേഴുജന്മവും.. ഇതെന്റെ പെണ്ണു്

മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും..
തൂവൽ കൂടുണ്ടേ..
അതിൽ എന്നും എന്നും കൂടെ കൂടാൻ..
ഓമൽപ്പെണ്ണുണ്ടേ
അവളില്ലെങ്കിൽ ഞാനില്ലീ മണ്ണിൽ
എല്ലാം എൻ പെണ്ണു് ഹോ
വെണ്ണിലാ തിങ്കളിൻ താലിയോടെ
എന്നിലെൻ പാതിയായി ചേർന്ന പെണ്ണു്..
മഞ്ഞുനീർ തുള്ളിയായി എന്റെയുള്ളിൽ
പിന്നെയും പിന്നെയും പെയ്ത പെണ്ണു്..

Oyd4NobUrpw