കൊഞ്ചി കൊഞ്ചി ചിരിച്ചാൽ
തന്നാ തന്നാനേ തനിന്ന തന്നാനേ
തക തക തന്നാ നാനാനേ ..തനിന്ന തന്നാനേ
ആ..
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ
കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ..
എത്ര രാവുകൾ പകലുകൾ കരുതി നിന്നെ ഞാൻ
പറയാതെയെൻ നിനവുകൾ നെഞ്ചിലൊതുക്കി ഞാൻ
ഒന്നു തമ്മിൽതമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയി
പിന്നെ കാണാതെ ഒരുനാളും മതിവരാതെയായി ഹോയ്
കൊഞ്ചികൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ
താന താനാ രേ ..ഹേയ് താന താനാ രേ
ഇലകളറിയുമോ ഇളം പൂക്കൾ കാണുമോ
തെന്നലിനുള്ളിലെഴും തീരാമോഹം
നുരകളറിയുമോ കുളിരലകൾ കാണുമോ
കരളിനുള്ളിലെഴും തീരാദാഹം..
പൂക്കളും പുഴകളും അറിയില്ലല്ലോ
ഈ മിഴിയിലലിയും അനുരാഗ മധുരാലസ്യം..
നമ്മൾ താനേതാനേ ഒന്നാകും കളിനിലാവിലോ
ഈ പ്രണയത്തിൻ മധുതേടി കൊതിതീരുമോ
കൊഞ്ചികൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ
തന്നാ തന്നാനേ തനിന്ന തന്നാനേ
തക തക തന്നാ നാനാനേ ..തനിന്ന തന്നാനേ
യവനകഥയിലെ ഒരു സ്നേഹകവിതയോ
മദനകാവ്യമോ നീ ആരാണോ
ഹരിതവനികയോ ഘനശ്യാമ സന്ധ്യയോ
നവമേഘരാഗമോ നീ ആരാണോ
മണ്ണിലും വിണ്ണിലും താരോത്സവം
ഇനി ഇരവിലും പകലിലും രാഗോത്സവം
നമ്മൾ കാണേക്കാണേ അറിയാതെ നിറങ്ങളാകവേ
ഈ അനുരാഗപ്പൂത്തിങ്കൾ കണിയാകുമോ
കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ
എത്ര രാവുകൾ പകലുകൾ കരുതി നിന്നെ ഞാൻ
പറയാതെയെൻ നിനവുകൾ നെഞ്ചിലൊതുക്കി ഞാൻ
ഒന്നു തമ്മിൽതമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയി
പിന്നെ കാണാതെ ഒരുനാളും മതിവരാതെയായി ഹോയ്
കൊഞ്ചികൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ
തന്നാ തന്നാനേ തനിന്ന തന്നാനേ
തക തക തന്നാ നാനാനേ ..തനിന്ന തന്നാനേ