മിടുമിടു മിടുക്കൻ മുയലച്ചൻ

മിടുമിടു മിടുക്കൻ മുയലച്ചൻ
മടിമടി മടിയൻ മരയാമ
അടിപിടികൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി (2)

കുറുമൊഴിവീട്ടിൽ കുയിലമ്മ
അവളുടെ പേരിൽ വക്കാണം
വിവരമറിഞ്ഞൂ മൃഗരാജൻ
വനസഭ കൂടി തിരുമുൻപിൽ

കടുവയും പുലിയും ചെന്നായും
കരടിയും ആനയും കേൾക്കാനായ്
മുറുചെവി കുറുക്കൻ കാര്യസ്ഥൻ
വിധിയതുറക്കെ വായിച്ചു (2)

എരിപൊരിവെയിലിൽ രണ്ടാളും
ഇരുപതു നാഴിക ഓടട്ടെ
ജയമതിലാർക്കോ അവനാണേ
കുയിലിനു സ്വന്തം മണവാളൻ
കുയിലിനു സ്വന്തം മണവാളൻ..

മിടുമിടു മിടുക്കൻ മുയലച്ചൻ
മടിമടി മടിയൻ മരയാമ
അടിപിടികൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി

വിജയമുറച്ചൂ മുയലച്ചൻ..
ചെറുതിടയൊന്നു മയങ്ങിപ്പോയ്
അതുവഴി ആമ നിരങ്ങിപ്പോയ്
കുയിലോ കൂടെയിറങ്ങിപ്പോയ് (2)

കുയിലിനും ആമയ്ക്കും കല്യാണം
കരിമലക്കാടിനു പൊന്നോണം
മുയലിന്റെ കഥയൊരു ഗുണപാഠം
കുടുകുടെ ചിരിക്കണമാവോളം
കുടുകുടെ ചിരിക്കണമാവോളം..

മിടുമിടു മിടുക്കൻ മുയലച്ചൻ
മടിമടി മടിയൻ മരയാമ..
അടിപിടികൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
midumidukkan muyalachan

Additional Info

അനുബന്ധവർത്തമാനം