പട്ടുംചുറ്റി വേളിപ്പെണ്ണ്
പട്ടുംചുറ്റി വേളിപ്പെണ്ണ് വരുന്നേ
തപ്പുംതട്ടി പാടാൻ വാ.. നീ അരികേ
മംഗല്യത്തിൻ നാൾകുറിക്കും ദിനമായ്
ചിന്നമരപ്പൂവൽപ്പെണ്ണ് വരവായ്..
കണ്ണിനു കണ്ണിൻ മണിയാ
തിങ്കള് തോൽക്കും കനിയാണേ
ഞങ്ങടെ പൊന്നിൻ കുടമാ
നിങ്ങടെ കയ്യിൽ തരുവാണേ..
ശ്യാമവർണ്ണനോമൽ ഗോപികയല്ലേ നീ
രാമനൊത്തുവാഴും ജാനകിയല്ലേ നീ
മാരനോടു ചേരാൻ സമ്മതമേകണ മംഗളതാമ്പൂലം
കണ്ണിൽ ഇന്നും എൻ മകളേ.. നിൻ താരാട്ടു പ്രായം
പിച്ച പിച്ച വച്ചു നടന്നൂ നീയീ നെഞ്ചിലാദ്യം
കാൽത്തള ചിരിയായ് നീ.. നാൾക്കുനാൾ വളരേ
രാക്കിനാചിറകേറി തിരുമണം വരവായ്..
കല്ല്യാണമെന്നാണ് കൈനോക്കി ചൊല്ലെന്റെ കിളിയേ..
കണ്ണുകളെന്തേ പിടഞ്ഞു ഉള്ളിലെ മോഹം പറയാനോ
ഇന്നലെ വന്നെൻ കനവിൽ ചൊല്ലിയതെല്ലാം കളിയാണോ
കണ്ണിനു കണ്ണിൻ മണിയാ
തിങ്കള് തോൽക്കും കനിയാണേ
നെഞ്ചൊട് ചേർക്കും നിധിയാ
നിങ്ങടെ കയ്യിൽ തരുവാണേ
പെണ്ണേ പെണ്ണേ മിഴിയെഴുതാൻ നിൻ ചാരത്ത് രാവ്
ചുണ്ടിൻ ചെണ്ടിൽ നിറമണിയാനീ മൂവന്തിച്ചോപ്പ്
വാർനിലാ മെനയും നിൻ നാൽമുഴം കസവ്
മാരിവിൽ പണിയും നിൻ അഴകെഴും കൊലുസ്സ്
കല്യാണ നാളിന്ന് പൊന്നായി വന്നല്ലോ വെയില്
കണ്ണിനു കണ്ണിൻ മണിയാ
തിങ്കള് തോൽക്കും കനിയാണേ
ഞങ്ങടെ പൊന്നിൻ കുടമാ
നിങ്ങടെ കയ്യിൽ തരുവാണേ
ശ്യാമവർണ്ണനോമൽ ഗോപികയല്ലേ നീ
രാമനൊത്തുവാഴും ജാനകിയല്ലേ നീ
മാരനോടു ചേരാൻ സമ്മതമേകണ മംഗളതാമ്പൂലം