കണ്ണെത്താ ദൂരേ

കണ്ണെത്താ ദൂരേ..ചെന്നെത്തും നാളേ
ഇന്നിന്റെ തേരിൽ നാം സഞ്ചരിക്കേ
പൂവെല്ലാം വാടും..കാലങ്ങൾ മാറി പോകും

ബൈബൈ ബൈബൈ പറഞ്ഞു പോകാൻ
നേരമായി.. കാണാം
ബൈബൈ ബൈബൈ പറഞ്ഞിടാമിനി
നേരമായി പോകാം....

ഓരോ കോണിൽ നിന്നുവന്നൂ നമ്മൾ
ഏറെ നാളീ.. കൂടിലൊന്നായി ചേർന്നൂ
കണ്ണെത്താ ദൂരേ..

മാനസക്കൊമ്പിൽ മായുമോ തോഴീ മധുരിതകാലം
ഓ.. യാമമിതാഗതമായിതാ..
ജ്ഞാനഗീതകം ഓതിടാൻ..
ശുഭ്ര നീരജ ലോചനം.
സൗമ്യേ ജഗരാഗപൂർണ്ണമാനനം
കലിതാനന്ദമെത്തിടുമേ ഓർമ്മയിലെന്നും കൂടെ

ബൈബൈ ബൈബൈ പറഞ്ഞു പോകും
താളമെല്ലാം മാറും
ബൈബൈ ബൈബൈ പറഞ്ഞു പോകും
താളമെല്ലാം മാറും
ഓരോ.. കോണിൽ നിന്നുവന്നൂ നമ്മൾ
ഏറെ നാളീ കൂടിലൊന്നാ യി ചേർന്നൂ..

g7l47b7XtGc