അവസാനമായി ഒന്ന് പയറ്റി ഞാൻ
അവസാനമായി ഒന്ന് പയറ്റി ഞാൻ
അവസാനമായി ഒന്ന് പയറ്റി ഞാൻ
ഒന്നൊന്നിനു പിന്നാലേ.. .
എട്ടിന്റെ പണി തന്നുവോ
ഇനിയും തോൽവികളേറ്റു വാങ്ങിടാം ചന്തുവായി
അവസാനമായി ഒന്ന് പയറ്റി ഞാൻ
തൊട്ടതെല്ലാം പൊട്ടി
എട്ടുദിക്കും ഞെട്ടി..
കഷ്ട്ടകാല കെട്ടുംകെട്ടി പെട്ടുപോയോർ നാം
എങ്ങാണ്ടെങ്ങാണ്ടെങ്ങാൻ പോകാൻ നേരം
തീരമൊന്നു തിരയും നേരം
മുന്നിൽ വഴിയെവിടെ..തുഴയാൻ തുഴയെവിടെ
തുണയായി നിഴലെവിടെ
അവസാനമായി ഒന്ന് പയറ്റി ഞാൻ
ആഞ്ഞെറിഞ്ഞത് മൊത്തം ബൂമറാങ്ങായെത്തി
നോട്ടമിട്ടത് തട്ടിത്തൂകി കണ്ണിൻ മുന്നിൽ
നമ്മള് ഞാത്തിയ ചൂണ്ടേൽ കൊത്താൻ
നത്തല്പോലും എത്താതായി
ഇനിയാമൊന്നായി എന്നാലുമൊന്നൂടെ
ഒടുവിലോരടവില്ലേ ...
അവസാനമായി ഒന്ന് പയറ്റി ഞാൻ
അവസാനമായി ഒന്ന് പയറ്റി ഞാൻ
ഒന്നൊന്നിനു പിന്നാലേ.. .
എട്ടിന്റെ പണി തന്നുവോ
ഇനിയും തോൽവികളേറ്റു വാങ്ങിടാം ചന്തുവായി
ഇനിയും തോൽവികളേറ്റു വാങ്ങിടാം ചന്തുവായി
ഇനിയും തോൽവികളേറ്റു വാങ്ങിടാം ചന്തുവായി