ഖുദാ ഓ ഖുദാ മനസ്സിൻ

ഖുദാ ഓ ഖുദാ മനസ്സിൻ സരോദു മീട്ടി
ഖുദാ ഓ ഖുദാ തരുന്നിതെൻ സംഗീതസോമം
നിലാതാരകേ സ്വരപ്പൂക്കൾ ഏഴുമായി
വരൂ ചാരെ നീ..
ഉണർന്നിതാ സമ്മോഹയാമം
കടൽക്കടൽ കരമിന്നി നിറയും
അതിൽ ഇവൻ അലയുമൊരിലയായി
അഴൽ നിഴൽ എഴുതിയ വഴിയിൽ
പകൽ വെയിൽ പകരുക കമലമിതാ

നെഞ്ചിടിപ്പിന്റെ താളത്തിലമ്മേ.. 
പണ്ടു നീ തന്ന നീലാംബരീ
കുഞ്ഞുചുണ്ടിൽ നിലാവുമ്മയാലേ 
അമ്മ തന്നൊരു തേൻപാൽക്കണം
അലയും കിളിതൻ കരളിൽ മായാച്ചുണ്ടിൽ
ഇടറും വഴിയിൽ താഴുകാനെന്നും കൂടെ
പലപല മുഖമൊടു.. ചിരിയൊടു.. വിളിയൊടു..
മരുവതിൻ മലകളിൽ അലകടൽ ഇലകളിൽ
പകലിനും ഇരവിനും ഇടയിലെ ഗതികളിൽ
ഒരു മുകിലൊളിതരമൊഴുകിയ മനമതിലായി 
നിറയുക ജനനീ
അറിവിനുമറിവായി കാലമായി..
ഈ വിധിയുടെ ചിറകായി തുടരുകയായ്‌ ഞാൻ..
ജ്ഞാനമേ..
ജനിമൃതിതൻ ഇടവഴിയിൽ 
വരൂ വരൂ കനിവൊഴുകിയ പുഴയായി

യാ ഖുദാ യാ ഖുദാ യാ ഖുദാ
ഖുദാ ഓ ഖുദാ ആ ആ
ഖുദാ ഓ ഖുദാ ഖുദാ ഓ ഖുദാ
ഖുദാ ഓ ഖുദാ ഖുദാ ഓ ഖുദാ

ഖുദാ ഓ ഖുദാ മനസ്സിൻ സരോദു മീട്ടി
ഖുദാ ഓ ഖുദാ തരുന്നിതെൻ സംഗീതസോമം
നിലാതാരകേ സ്വരപ്പൂക്കൾ ഏഴുമായി
വരൂ ചാരെ നീ
ഉണർന്നിതാ സമ്മോഹയാമം
കടൽക്കടൽ കര മിന്നി നിറയും
അതിൽ ഇവൻ അലയുമൊരിലയായി
അഴൽ നിഴൽ എഴുതിയ വഴിയിൽ
പകൽ വെയിൽ പകരുക കമലമിതാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
khuda oh khuda

അനുബന്ധവർത്തമാനം