കാറ്റത്തൊരു മൺകൂട്
കാറ്റത്തൊരു മൺകൂട്
കൂട്ടിന്നൊരു വെൺപ്രാവ്
ദൂരേയ്ക്കിരുകൺനട്ട്
കാണും കനവ്
വാക്കെന്നൊരു ചെമ്പൂവ്
പൂക്കുന്നതു കാത്തിട്ട്
തിരാക്കഥ മുന്നോട്ട്
ഓരോ തിരിവ്
പ്രിയമോടെ മഞ്ഞുതുള്ളി പെയ്ത ചില്ലകൾ
ഇടനെഞ്ചിനുള്ളിലാത്മരാഗ മല്ലികൾ
ഏഹെഹെ ഹെ ഏഹെഹെ ഹെ
ഏഹെഹെ ഹെ ഏ...ഹെ ഹെ
ഈ വഴിയേ തണലുകൾ വിരിയും
മുറിവുകളൊഴിയും ഇരുളല മറയേ
നീർ മണിപോൽ അഴലുകളുടയും
അഴകിതു നിറയും മറുകര തിരയേ
പലനാള് തിരയുമ്പൊളൊരുനാള്
തെളിയും
അകതാരിലൊളിയും സംഗീതം
ജനലിലൂടെ വന്ന് കൈതലോടും വെയിലുകൾ
ഇഴനേർത്തുനേർത്തൊരീണമാകും സന്ധ്യകൾ
(കാറ്റത്തൊരു..)
കാർമുകിലോ പതിയെയൊന്നകലും
പുലരിവന്നണയും ചിറകുതന്നരികേ
ജീവനിലോ അലിവൊടുപകരും
ഒരു ചെറുമധുരം ഒരു നിനവിനിയേ
മിഴിനീര് പൊടിയുമ്പൊ
വിരലായി തഴുകും
പറയാതെ വന്നിടും വാത്സല്യം
മറവിമൂടി മൂടി മാഞ്ഞുപോകുമോർമ്മകൾ
പുതുകാഴ്ചതേടിതേടി നീങ്ങും ചിന്തകൾ
(കാറ്റത്തൊരു..)
ഏഹെഹെ ഹെ ഏഹെഹെ ഹെ
ഏഹെഹെ ഹെ ഏ...ഹെ ഹെ