അന്നൊരുനാള്

അന്നൊരുനാള്
കന്നിനിലാവ്
പെയ്യണനേരത്ത്
വാനോരു തന്ന്
കയ്യില് വന്ന്
ചിത്തിരക്കുഞ്ഞോള്

കയ്യിലെടുത്ത്
ഉമ്മകൊടുക്കാൻ 
ആരോരുമില്ലാതെ
തന്നെയിരുന്ന് കണ്ണുനനഞ്ഞ്
ഇത്തിരിക്കുഞ്ഞോള്

അമ്പിളി റാന്തല് തെളിഞ്ഞ് വാനില്
കണ്ണേറ് വയ്ക്കാതെ ഒന്നുപോകാറ്റേ

കുഞ്ഞിമണിത്തുമ്പിയൊടൊന്നിച്ച്
ചെമ്പകക്കുന്നില് തുള്ളിയുറഞ്ഞുവരാം

ചെണ്ടുമല്ലിപ്പൂവിൻ്റെ ചുണ്ടില്
വണ്ടിനോടൊന്നിച്ച് കണ്ണാരം പൊത്തി വരാം

മിന്നൽക്കൊടീ കണ്ണിൻമണീ
നെഞ്ചിൻമിടീ അൻപിൻമൊഴീ
വിങ്ങല്ലെ നീ ഓമൽ പൂങ്കിടാവേ

കുന്നിമണിക്കുന്നിൻ്റെ തുഞ്ചത്ത്
പുന്നാഗച്ചോട്ടില് മിണ്ടിപ്പറഞ്ഞിരിക്കാം

കള്ളിക്കുയിലമ്മ പറക്കുമ്പം
പിന്നാലെച്ചെന്നിട്ട്
കയ്യോടെ കൂട്ടിവരാം

കണ്ണാന്തളി നിന്നോടൊപ്പം
ചങ്ങാതിയായ് ഞാനുണ്ടടീ
പോകാതെ നീ ഓമൽ പൂങ്കിടാവേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
annorunaalu