മനു രമേശൻ

Manu Rameshan

 

പ്രശസ്ത ഗാന രചയിതാവായ എസ് രമേശൻ നായരുടെ മകനാണു മനു രമേശൻ.2009 ഡിസംബറിൽ റിലീസ് ആയ ഗുലുമാൽ എന്ന ചിത്രത്തിലൂടെയാണു മനു സിനിമാ രംഗത്തേക്കെത്തുന്നത്. മലയാള ചലച്ചിത്ര സംഗീതത്തിലെ ആദ്യ പിതാവ് - പുത്രൻ ജോഡിയെ അവതരിപ്പിക്കുന്നതും ഇവർ രണ്ടു പേർ ചേർന്നാണ്. എസ് രമേശൻ നായർ എഴുതിയ വരികൾക്ക് ഈണം നൽകുന്നത് മനു ആണ്. താം തരികിട ധീം തരികിട എന്നു തുടങ്ങുന്ന ഗാനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. ഗുലുമാൽ ഗുലുമാൽ എന്ന ടൈറ്റിൽ ഗാനവും അച്ഛൻ മകൻ ടീമിന്റേതാണ്. പ്ലസ് ടൂ എന്ന ചിത്രത്തിനു വേണ്ടി പിതാവും പുത്രനും ആദ്യമായി പാട്ടുകൾ ഒരുക്കിയിരുന്നു എങ്കിലും റിലീസ് ആവുന്ന ആദ്യ ചിത്രം ഗുലുമാൽ ആണ്.