എന്നു കാണും

എന്നു കാണും.. ഞാനെന്നു കാണും ഞാൻ ഇനിയും..
കണ്ണുകണ്ണാലേ കണ്ണുകണ്ണാലേ.. മൊഴിയാൻ
എന്നിലെ വിണ്ണിലെ താരമായൊരീയൊരാൾ
തൊട്ടുരുമ്മി നിൽക്കുവാൻ ചാരെ..
സ്വപ്നമാം തൂവലാൽ പൊട്ടുതൊട്ടു ചാർത്തുവാൻ ചാരെ
എന്നു കാണും.. ഞാനെന്നു കാണും ഞാൻ ഇനിയും
കണ്ണുകണ്ണാലേ കണ്ണുകണ്ണാലേ മൊഴിയാൻ

ചിന്നി വീഴുമീ മഞ്ഞുതുള്ളിപോൽ
നിൻ വാക്കിലിന്നു ഞാൻ.. നനഞ്ഞുവോ..
മിന്നുതാരകൾ.. തെന്നിയെത്തുമാ
നിൻ നോക്കിലെന്റെ പാട്ടുണർന്നുവോ
നനുനനെ കിനിഞ്ഞ രാക്കിനാവുപോൽ
തഴുകിയോ നിലാവിനാലെ മെല്ലെ നീ
തൊടാതെ തൊടാതെ.. തലോടാനായ്
എന്നു കാണും.. ഞാനെന്നു കാണും.. ഞാൻ ഇനിയും
കണ്ണുകണ്ണാലേ.. കണ്ണുകണ്ണാലേ.. മൊഴിയാൻ

മെല്ലെമെല്ലെയെൻ.. ചില്ലുവാതിലിൽ
രാക്കാറ്റുപോലെ നീയണഞ്ഞുവോ..
മൺ‌ചിരാതിലെ.. കുഞ്ഞുനാളവും
കാത്തുവെച്ചു ഞാനിരുന്നുവോ
വരികളിൽ നിറഞ്ഞ രാഗമല്ലയോ
തിരകളിൽ തിരഞ്ഞ താളമല്ലയോ
ഇതെന്റെ മാത്രമല്ലയോ

എന്നു കാണും.. ഞാനെന്നു കാണും ഞാൻ ഇനിയും..
കണ്ണുകണ്ണാലേ കണ്ണുകണ്ണാലേ.. മൊഴിയാൻ
എന്നിലെ വിണ്ണിലെ താരമായൊരീയൊരാൾ
തൊട്ടുരുമ്മി നിൽക്കുവാൻ ചാരെ..
സ്വപ്നമാം തൂവലാൽ പൊട്ടുതൊട്ടു ചാർത്തുവാൻ ചാരെ
എന്നു കാണും.. ഞാനെന്നു കാണും ഞാൻ ഇനിയും
കണ്ണുകണ്ണാലേ കണ്ണുകണ്ണാലേ മൊഴിയാൻ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ennu kanum

Additional Info

Year: 
2015

അനുബന്ധവർത്തമാനം