നീലവാൻ മുകിലേ
ഹേ നീലവാൻ മുകിലേ നീയെൻ അരികേ
നീളുമീ മണലിൽ.. പടരുവതെന്തേ
കച്ചിന്റെ കാതലി നീയേ
ഒഴുകീടും നർമ്മദ നീ.
കൊല്ലാതെ.. കൊല്ലാതെ.. എന്നുയിരേ
നീലവാൻമുകിലേ.. നീയെൻ അരികേ
നീളുമീ മണലിൽ പടരുവതെന്തേ ഓ
മിഴിയും മൊഴിയും മൗനവും പറയാതറിയും
എന്നും എന്നും എൻ കനവു നീ
ഓരോരോ.. കനവും നിനവും
പൂക്കവേ.. നീയും ഞാനും
തമ്മിൽ തമ്മിൽ പുൽകിടുമിനീ
മനസ്സിൻ മഴപ്പൂക്കൾ..തരുന്നൂ നിനക്കായി ..ഞാനും
മിഴിയും മൊഴിയും.. മൗനവും പറയാതറിയും
എന്നും എന്നും എൻ കനവു നീ
പണ്ടത്തെ പാട്ടിന്റെ പാടാത്തൊരു പല്ലവിയായി
ചുണ്ടത്തെ കവിതേ... പോരൂ
മാനത്തെ മഴവില്ലിൻ മായാത്തൊരു വർണ്ണമായ്
എന്നാളും സഖീ നീ പോരൂ..
ആരാരും കാണാത്തൊരോമൽപ്പൂവേ..
അഴകേ.. നീ എന്നിൽ നിറയൂ
ഉഷസ്സിൻ.. വെയിൽപ്പൂക്കൾ
തരുന്നൂ.. നിനക്കായി ഞാനും
ഹേ നീലവാൻമുകിലേ നീയെൻ അരികേ
നീളുമീ മണലിൽ പടരുവതെന്തേ
കച്ചിന്റെ കാതലി നീയേ
ഒഴുകീടും നർമ്മദ നീ
കൊല്ലാതെ.. കൊല്ലാതെ.. എന്നുയിരേ