ഒതുങ്ങി നിക്കെട

ഒതുങ്ങി നിക്കെട മകാ
തനി നടന്റെ മുന്നിലോ മൊട?
ഉടനെ പൂട്ടിക്കും കട
ഒതുങ്ങെടാ

നട നട സിങ്കനട
മൂന്ന് നട തുറന്നപ്പോഴിതാ
പപ്പനാവന്റെ മണ്ണിലെ കഥ
എന്തൊരിതാ

കടൽ കണ്ടാൽ അറിയാമോ കടലാഴം
ഇവനാരെന്നറിയാനായ് ഇതു നേരം
പകല്പോലേ തെളിമാനം വെയിൽ നാളം
മഴമേഘം വന്നാലോ കളി മാറും

ഒതുങ്ങി നിക്കെട മകാ
തനി നടന്റെ മുന്നിലോ മൊട?
ഉടനെ പൂട്ടിക്കും കട
ഒതുങ്ങെടാ

നട നട സിങ്കനട
മൂന്ന് നട തുറന്നപ്പോഴിതാ
പപ്പനാവന്റെ മണ്ണിലെ കഥ
എന്തൊരിതാ

കൂടപ്പിറപ്പിതുപോലൊരു നൻപൻ
വിറയ്ക്കാത്ത കൈകളുമായി
പകയ്ക്കൊത്ത വീര്യവുമായി വരുന്നുണ്ട് കണ്ടാ?
വിയർക്കുന്ന നീതിയ്ക്കിനിമേൽ
വിതയ്ക്കുന്ന വിത്തുകളെല്ലാം
വിധിക്കുന്നു ഉത്തരവായി ഇവൻ കോടതി

ഒതുങ്ങി നിക്കെട മകാ
തനി നടന്റെ മുന്നിലോ മൊട?
ഉടനെ പൂട്ടിക്കും കട
ഒതുങ്ങെടാ

നട നട സിങ്കനട
മൂന്ന് നട തുറന്നപ്പോഴിതാ
പപ്പനാവന്റെ മണ്ണിലെ കഥ
എന്തൊരിതാ

കടൽ കണ്ടാൽ അറിയാമോ കടലാഴം
ഇവനാരെന്നറിയാനായ് ഇതു നേരം
പകല്പോലേ തെളിമാനം വെയിൽ നാളം
മഴമേഘം വന്നാലോ കളി മാറും

ഒതുങ്ങി നിക്കെട മകാ
തനി നടന്റെ മുന്നിലോ മൊട?
ഉടനെ പൂട്ടിക്കും കട
ഒതുങ്ങെടാ

നട നട സിങ്കനട
മൂന്ന് നട തുറന്നപ്പോഴിതാ
പപ്പനാവന്റെ മണ്ണിലെ കഥ
എന്തൊരിതാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Othungi Nikkaeda