താനേ തിരയുവതാരേ - F

താനേ തിരയുവതാരെ 
പാവം നെഞ്ചേ കരയുവതെന്തേ
അലയും കാറ്റിന്റെ കണ്ണീരിലാണോ നീ
അലിയും മഞ്ഞിന്‍ മണിത്തൂവലാണോ നീ
സ്നേഹമേ...
താനേ തിരയുവതാരെ 
പാവം നെഞ്ചേ കരയുവതെന്തേ

കാലം താമരനൂലില്‍ നിനക്കൊരു
പൂവല്ലിയൂഞ്ഞാല്‍ കിനാവു തന്നു
നീയെന്‍ മാനസവാതില്‍ 
തുറന്നൊരു ഗാനത്തിനായ്
ചെവിയോര്‍ത്തു നിന്നു
തേങ്ങും ജീവനില്‍ നീ 
ഇടംതേടും കണ്ണുനീര്‍ത്തുള്ളി പോലെ
താനേ തിരയുവതാരെ 
പാവം നെഞ്ചേ കരയുവതെന്തേ

ദൂരെക്കാണും വെളിച്ചം 
നിനക്കൊരു നാളില്‍ വിരുന്നിന് 
കാത്തു നിന്നു
തമ്മില്‍ കാണാതെയെങ്ങോ 
തുടിക്കുന്ന പെണ്ണിന്‍ മനംപോലെ 
രാത്രി വന്നു
നോവും വീഥിയില്‍ നീ 
വഴിമാറും വേദനയെന്ന പോലേ...

താനേ തിരയുവതാരെ 
പാവം നെഞ്ചേ കരയുവതെന്തേ
അലയും കാറ്റിന്റെ കണ്ണീരിലാണോ നീ
അലിയും മഞ്ഞിന്‍ മണിത്തൂവലാണോ നീ
സ്നേഹമേ...
താനേ തിരയുവതാരെ 
പാവം നെഞ്ചേ കരയുവതെന്തേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thane thirayuvathare - F

Additional Info

Year: 
2010

അനുബന്ധവർത്തമാനം