കണ്ണോളം കാണാനും

കണ്ണോളം കാണാനും വിണ്ണോളം പോകാനും
നിന്നോളം നീയല്ലാതാരോ
പൊന്നോളം മിന്നാനും നെഞ്ചോളം കൊഞ്ചാനും
ഇന്നോളം നീയല്ലാതാരോ
ഒന്നുമേ മിണ്ടാതേ ഓര്‍മ്മകള്‍ മായാതെ വന്നു നീയോമലേ
വാനതിരിന്നരികേ പൂവിതളിനഴകെ (കണ്ണോളം)

ആരോടും മിണ്ടാതെ പൂ‍ൂവിടും മോഹങ്ങള്‍
ആരെയോ തേടുന്നില്ലേ
നേരിനും നേരായി പാതിരാക്കറ്റായി
പോരുകെന്‍ സംഗീതമേ
അനുരാഗം താനം മൂളുന്നില്ലേ
അതു നീയും ഞാനും കേള്‍ക്കുന്നില്ലേ
വിരിഞ്ഞ പൂനിലാമുല്ലേ
നിറഞ്ഞ പൊന്‍‌കിനാവല്ലേ
ഇന്നാരാരും കാണാതെ കാണുന്നില്ലേ (കണ്ണോളം)

കൂട്ടിനും നീയല്ലേ പാട്ടിലേ തേനല്ലേ
നീയെനിക്കെന്റേതല്ലേ
കുഞ്ഞിളം കാറ്റിന്റെ കൈവിരല്‍ത്തുമ്പല്ലേ
ഇന്നു നീയെന്റേതല്ലേ
എന്‍ മിഴിയില്‍ നീയും നിറയുന്നില്ലേ
എന്‍ ഉയിരിന്നുയിരായ് തീരുന്നില്ലേ
വിരിഞ്ഞ പൂനില്ലാ മുല്ലേ
നിറഞ്ഞ പൊന്‍‌കിനാവല്ലേ
എന്നായാലും ഒന്നായിത്തീരാനല്ലേ (കണ്ണോളം)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannolam kaananum

Additional Info

അനുബന്ധവർത്തമാനം