മഞ്ചാടിച്ചോപ്പുള്ള മാനം

മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ
മന്ദാരം പൂക്കുന്ന കാടും കണ്ടോ
ചെമ്മാനമിന്നു താഴെ 
ഈ പൂത്ത കാട് നീളേ
ഇനിയെന്നുമെന്‍ തുണയാകുന്ന-
വനാരോ
മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ
മന്ദാരം പൂക്കുന്ന കാടും കണ്ടോ

അകലേ രവം മായും മായും
പകരമൊരു ദീപം തെളിയുന്നപോല്‍
വിരിയുന്നപോല്‍ തഴുകുന്നപോല്‍
ഇനി നീയും ഞാനും

you never know the reason why I
Fell in love with you so soon
I love the dreams flying in the sky
and the perfect love just you and me

നിനവുകളിലാരാരോ ദൂതു പറഞ്ഞീടും
മറുപടികളില്ലാത്തൊരു മൗനമായ് വാവാ
മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ
മന്ദാരം പൂക്കുന്ന കാടും കണ്ടോ
Iam falling for you
മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ
മന്ദാരം പൂക്കുന്ന കാടും കണ്ടോ

ഹൃദയമൊരു ഗാനം പാടും
തരളമൊരു താളം നിന്നുള്ളിലും
എന്നുള്ളിലും കൊതി തുള്ളിടും
ഈ രാഗം പോലെ

Baby in your heart I here repeat
and everytime I find you you're so sweet
let me look into your eyes and tell
hey you are the one, the right one for me

കനവുകളില്‍ ഏതേതോ കാര്യം കളിയാകും
മധുരമൊരു സല്ലാപത്തേരായ് വാവാ
മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ
മന്ദാരം പൂക്കുന്ന കാടും കണ്ടോ
ചെമ്മാനമിന്നു താഴെ 
ഈ പൂത്ത കാട് നീളേ
ഇനിയെന്നുമെന്‍ തുണയാകുന്ന-
വനാരോ
I am the perfect lover
I'm falling for you

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manchadi choppulla manam

Additional Info

Year: 
2010

അനുബന്ധവർത്തമാനം