വെള്ളാരം കണ്ണുള്ള പെണ്ണേ

വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല്
ഇന്നെന്നോടും കിന്നാരം ചൊല്ല് ചൊല്ല്
എന്‍ കാളിദാസകവിതേ നിന്‍
കാല്‍ച്ചിലങ്കയെവിടേ
ഇനിയെന്നുമെന്‍ നിഴലാകും സഖി നീ 
വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല്
ഇന്നെന്നോടും കിന്നാരം ചൊല്ല് ചൊല്ല്

പലരിവു മായും മായും
പകരമൊരു ദീപം തെളിയുന്നപോല്‍
വിരിയുന്നപോല്‍ തഴുകുന്നപോല്‍
ഇനി നീയും ഞാനും
പുതുമയുടെ പുളകം വിതറും
അവിടെയൊരു ഹൃദയം കണിവയ്ക്കുവാൻ തുണനില്‍ക്കുവാന്‍ 
ഒരുമിയ്ക്കുവാന വന്നെന്‍ മുന്നില്‍
നിനവുകളിലാരാരോ ദൂത് പറഞ്ഞീടും
മറുപടികളില്ലാത്തൊരു മൗനമായ് വാ വാ
വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല്
ഇന്നെന്നോടും കിന്നാരം ചൊല്ല് ചൊല്ല്

ഹൃദയമൊരു ഗാനം പാടും
തരളമൊരു താളം നിന്നുള്ളിലും എന്നുള്ളിലും
കൊതി തുള്ളീടും ഈ രാഗം പോലെ
ഒഴുകുമനുരാഗം തന്നില്‍
അലിയുമഴകേ നിന്‍ ചിരി മുത്തിനായ്
മൊഴിമുത്തിനായ് ഇനിയെത്തുമോ
മിഴിയോരത്ത്
കനവുകളിലേതേതോ കാര്യം കളിയാകും
മധുരമൊരു സല്ലാപത്തെന്നലായ് വാ വാ

വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല്
ഇന്നെന്നോടും കിന്നാരം ചൊല്ല് ചൊല്ല്
എന്‍ കാളിദാസകവിതേ നിന്‍
കാല്‍ച്ചിലങ്കയെവിടേ
ഇനിയെന്നുമെന്‍ നിഴലാകും സഖി നീ 
വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല്
ഇന്നെന്നോടും കിന്നാരം ചൊല്ല് ചൊല്ല്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vellaram kannulla

Additional Info

Year: 
2010

അനുബന്ധവർത്തമാനം