താമരക്കാറ്റേ
താമരക്കാറ്റേ ഞങ്ങള്‍ വന്നൂ
നിന്‍ താഴ്വാരത്തില്‍
ഓര്‍മ്മകള്‍ മേയും തീരം കാണാന്‍
ഈരടിപ്പൂവില്‍ തേനിന്‍ രാഗം
നീ പാടും നേരം
സ്നേഹമായ് വീണ്ടും നമ്മള്‍ തമ്മില്‍
ഇതളക്ഷരങ്ങളോ നറുമുത്തുപോലെ
ഇതൾ തൊട്ടറിഞ്ഞതോ പൂമൊട്ടുപോലെ
താമരക്കാറ്റേ ഞങ്ങള്‍ വന്നൂ
നിന്‍ താഴ്വാരത്തില്‍
ഓര്‍മ്മകള്‍ മേയും തീരം കാണാന്‍
കൗതുകം മായച്ചില്ലില്‍ കണ്ടില്ലേ
തെളിയും കാഴ്ചകള്‍ മഴവില്ലായ്-
ത്തീര്‍ന്നില്ലേ
മൺതരിയും പൊന്നായില്ലേ
നാമെല്ലാം ഒന്നായിത്തീര്‍ന്നില്ലേ
ഓലപ്പമ്പരം തിരിയുന്നപോല്‍
ചുഴലുന്നതായ് മറയുന്നതായ്
ആ ബാല്യവും
താമരക്കാറ്റേ ഞങ്ങള്‍ വന്നൂ
നിന്‍ താഴ്വാരത്തില്‍
ഓര്‍മ്മകള്‍ മേയും തീരം കാണാന്‍
രാപ്പകല്‍ താളില്‍ ചായം ചാലിച്ച്
എഴുതും - പൂക്കളും കിളിയും നമ്മെ സ്നേഹിച്ചു
പുലരുമ്പോൾ വാനം തേടി പാറിപ്പോയ്
ദൂരെ ദൂരെയെന്നാലും നാമെന്നും
അമ്മച്ചൂടുപോൽ അറിയുന്നിതാ
മധുരിക്കുമീ വരദാനവും ആ ബാല്യവും
താമരക്കാറ്റേ ഞങ്ങള്‍ വന്നൂ
നിന്‍ താഴ്വാരത്തില്‍
ഓര്‍മ്മകള്‍ മേയും തീരം കാണാന്‍
ഈരടിപ്പൂവില്‍ തേനിന്‍ രാഗം
നീ പാടും നേരം
സ്നേഹമായ് വീണ്ടും നമ്മള്‍ തമ്മില്‍
ഇതളക്ഷരങ്ങളോ നറുമുത്തുപോലെ
ഇതൾ തൊട്ടറിഞ്ഞതോ പൂമൊട്ടുപോലെ
താമരക്കാറ്റേ ഞങ്ങള്‍ വന്നൂ
നിന്‍ താഴ്വാരത്തില്‍
ഓര്‍മ്മകള്‍ മേയും തീരം കാണാന്‍