പകലില്ല രാവില്ല
പകലില്ല രാവില്ല പതിനേഴും തീരില്ല
നവലോകം തീര്‍ക്കും ഞങ്ങള്‍
നാടുവാഴുന്ന ജനറേഷൻ
വിരൽതൊട്ടാല്‍ കണ്മുന്നില്‍
വിരിയും പുതുസ്വപ്നങ്ങള്‍ക്കായ്
ഓര്‍ക്കുട്ടിന്‍ സ്ക്രീനിന്‍ മുന്നില്‍
കാത്തിരിക്കുന്ന ജനറേഷൻ
ജീവിതത്തിന്റെ ആവേശം
സെല്‍ഫോണിലാക്കുന്ന ജനറേഷൻ
മൂന്നുസെക്കൻഡിൽ ഈ ലോകം
മുഷിയാതെ ചുറ്റുന്ന ജനറേഷൻ
കെട്ടുപൊട്ടുന്ന പട്ടംപോല്‍
കൈവിട്ടുപോകുന്ന മോഹങ്ങള്‍
തൊട്ടുരുമ്മുന്നു മാനത്തോ
കൊച്ചു കൊച്ചു പ്രണയം
യൗവ്വനത്തിന്റെ ഹൃദയത്തിന്‍
നാലു ചേംബറും കട്ടായം
നാലുപേര്‍ക്കായി വീതിക്കും
മൊട്ടിടുന്ന പ്രണയം
ഇനി ആരാരും..പഴിചൊല്ലേണ്ടാ
തനിനിറമൊന്നും ഇനി മാറില്ല
ഇതു ഞങ്ങള്‍ക്കായ് കൈവന്ന
തീരാസ്വാതന്ത്ര്യം
(പകലില്ല...)
താരചിത്രം റിലീസുംനാൾ
ക്ലാസ്സു കട്ട് ചെയ്താണേലും
രാവിലെ ചെന്നു ക്യൂ നില്‍ക്കും
വീരശൂരകാലം
ഫൈനല്‍ എക്സാം വരുന്നേരം
പതിവു തെറ്റാതെ കാലത്തെ
അമ്പലത്തിലും ക്യൂനില്‍ക്കും
ഭക്തി മൂത്ത കാലം
ഇനി ആരോടും സമരസമില്ലാ
പൊരുതാനില്ലാ പോരിനുമില്ലാ
ഇതു ഞങ്ങള്‍ക്കായ് കൈവന്ന
തീരാസ്വാതന്ത്ര്യം
(പകലില്ല...)