വെണ്ണിലാപ്പാൽ ചുരന്നെന്നെ

Primary tabs

 

വെണ്ണിലാപ്പാൽ ചുരന്നെന്നെ തലോടു
ന്നോരമ്പിളിയാണെനിക്കമ്മ
എന്നും തണലായ് തപസ്വിയായ് മന്ത്രിക്കും
ആൽ മരമാണെനിക്കച്ഛൻ
ഒരാൽ മരമാണെനിക്കച്ഛൻ
സ്വപ്നസായൂജ്യമായ് സാന്ത്വനമേകുന്ന
സ്വർഗ്ഗമാണെന്റെ കുടുംബം
ഒരു സ്വർഗ്ഗമാണെന്റെ കുടുംബം

കയ്യെത്താക്കൊമ്പിലെ എൻ കരൾക്കൂട്ടിലെ
പച്ചപ്പനങ്കിളി പെൺകിടാവേ
എൻ കൊച്ചോമനക്കിളി പൊൻ കിനാവേ
കൊത്തിപ്പറക്കുവാൻ പറ്റുകിൽ നീയെന്റെ
കെട്ടുകല്യാണച്ചീട്ടെന്നു തരും
എന്റെ കൊച്ചുവേളിക്കുറി എന്നു തരും
(വെണ്ണിലാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vennilapaal

Additional Info